മെഡിറ്ററേനിയന്‍ കടലില്‍ അകപ്പെട്ട 950 അഭയാര്‍ഥികളെ രക്ഷപ്പെടുത്തി
ആഫ്രിക്കയില്‍ നിന്നുള്ള സംഘത്തെയാണ് ഇറ്റാലിയന്‍ തീരസേന രക്ഷപ്പെടുത്തിയത്. എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്
യൂറോപിലേക്കുള്ള കുടിയേറ്റത്തിനിടെ മെഡിറ്ററേനിയന്‍ കടലില്‍ അകപ്പെട്ട 950 അഭയാര്‍ഥികളെ രക്ഷപ്പെടുത്തി. ആഫ്രിക്കയില്‍ നിന്നുള്ള സംഘത്തെയാണ് ഇറ്റാലിയന്‍ തീരസേന രക്ഷപ്പെടുത്തിയത്. എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്
തുറമുഖത്തെത്തിയ ഉടനെ അഭയാര്‍ഥികളെ വൈദ്യപരിശോധനക്ക് ശേഷം താല്‍ക്കാലിക ക്യാമ്പുകളിലേക്ക് മാറ്റി. രക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും അഭയാര്‍ഥികള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 450 പേരാണ് സംഘത്തിലുള്ളത്. എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച നടന്ന ആറ് വ്യത്യസ്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 945 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയിരുന്നു. ബോട്ട് മുങ്ങി നാല് പേരാണ് അന്ന് മരിച്ചത്. ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. ഇതേ ബോട്ടില്‍ സഞ്ചരിച്ച 400 പേരെ രക്ഷപ്പെടുത്താനുമായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിയുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഏജിയന്‍ കടല്‍വഴിയുള്ള അഭയാര്‍ഥി കളുടെ ഒഴുക്കില്‍ കുറവ് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് മെഡിറ്ററേനിയന്‍ കടല്‍വഴിയാണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ എത്തുന്നത്. ഇറ്റലിയിലെയാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അഭയാര്‍ഥി പ്രവാഹത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മരണ നിരക്ക് വര്‍ധിച്ചിട്ടുണ്ട്.