ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുമെന്ന് ട്രംപ്; സ്വാഗതം ചെയ്ത് ഇസ്രയേല്‍

Update: 2018-05-14 20:06 GMT
ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുമെന്ന് ട്രംപ്; സ്വാഗതം ചെയ്ത് ഇസ്രയേല്‍
Advertising

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ഒടുവിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുമെന്ന് പറഞ്ഞ ഡോണാൾഡ് ട്രംപിന് ഇസ്രയേലിന്റെ പ്രശംസ. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ഒടുവിലായിരുന്നു കഴിഞ്ഞ ദിവസം ട്രംപിന്റെ പ്രഖ്യാപനം.

ന്യൂയോർക്കിലെ ട്രംപ് ടവറിലായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കൂടിക്കാഴ്ച. ജറുസലേമിനെ തലസ്ഥാനമായി ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മിക്ക രാജ്യങ്ങളും ടെൽ അവീവാണ് ഇസ്രയേല്‍ തലസ്ഥാനമായി കണക്കാക്കുന്നത്.

ശക്തമായി പിന്തുണയ്ക്കുമ്പോഴും 70 വര്‍ഷമായി ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചിട്ടില്ല. ഇതിനിടെയാണ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാമെന്ന ട്രംപിന്റെ വാഗ്ദാനം. ഇതിനെ ഇസ്രയേല്‍ സ്വാഗതം ചെയ്തു. മുന്‍പ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ജോര്‍ജ് ബുഷും സമാന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു ബുഷ്.

Tags:    

Similar News