അമേരിക്കയും ഉത്തരകൊറിയയും സംയമനം പാലിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്

Update: 2018-05-14 10:08 GMT
അമേരിക്കയും ഉത്തരകൊറിയയും സംയമനം പാലിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്
Advertising

സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭയത്താലാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചത്. ഇരു രാജ്യങ്ങളും

അമേരിക്കയും ഉത്തരകൊറിയയും സംയമനം പാലിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഷീ ജിന്‍പിങ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഷീ ജിന്‍പിങിന്റെ ഇടപെടല്‍.

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭയത്താലാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചത്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഷീ ജിന്‍ പിങ് ട്രംപിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ യുഎന്‍ സുരക്ഷാ കൌണ്‍സില്‍ ഇടപെട്ട് യോഗം വിളിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ഫോണ്‍ സംഭാഷണത്തില്‍ ഉത്തരകൊറിയയുടെ നിലപാടുകളെ ട്രംപ് വിമര്‍ശിച്ചതായി വൈറ്റ് ഹൌസ് അറിയിച്ചു. കൂടാതെ, പ്യോങ്‌യാങ്ങില്‍ നിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ കൊറിയന്‍ തീരത്ത് അസ്വസ്ത സൃഷ്ടിക്കുന്നുണ്ടെന്നും അമേരിക്ക പറഞ്ഞു.

ഉത്തര കൊറിയന്‍ തീരത്തേക്ക് അടുക്കുന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ യുഎസ്എസ് കാള്‍സണ്‍ തകര്‍ക്കുമെന്ന് ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. കൊറിയന്‍ തീരത്തുടലെടുത്തിരിക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിലാണ് ഉത്തര കൊറിയ, പീപ്പിള്‍സ് ആര്‍മിയുടെ 85ആം വാര്‍ഷികദിനം ആചരിച്ചത്. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വാര്‍ഷികാഘോഷത്തില്‍ കിങ് ജോങ് ഉന്‍ പങ്കെടുത്തില്ല.

Tags:    

Similar News