ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച നാളെ
രണ്ടു വര്‍ഷത്തിന് ശേഷം നടക്കുന്ന ചര്‍ച്ച ഇരു രാജ്യങ്ങള്‍ക്കു നിര്‍ണായകമാണ്
ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച നാളെ നടക്കും.രണ്ടു വര്‍ഷത്തിന് ശേഷം നടക്കുന്ന ചര്‍ച്ച ഇരു രാജ്യങ്ങള്‍ക്കു നിര്‍ണായകമാണ്. ഉത്തരകൊറിയന്‍ ഭരണാധികാരിയുമയി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചിട്ടുണ്ട്.
ആണവായുധ - മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ ലോക രാജ്യങ്ങളുടെ എതിര്‍പ്പില്‍ നില്‍ക്കുന്ന സാഹചര്യത്തിലണ് ദക്ഷിണ കൊറിയയുമായുള്ള ചര്‍ച്ച . ചര്‍ച്ചയ്ക്കുള്ള തങ്ങളുടെ പ്രതിനിധി സംഘത്തിന്റെ പേരു വിവരങ്ങള്‍ ഉത്തരകൊറിയ പ്രഖ്യാപിച്ചു. ഉു രാജ്യങ്ങളുടെയും അതിര്‍ത്തി ഗ്രാമത്തില്‍ വെച്ചാണ് ചര്‍ച്ച. ഫെബ്രുവരി 9 മുതല്‍ 25 വരെ ദക്ഷിണ കൊറിയയിലെ പ്യൂങ്ചോങില്‍ നടക്കുന്ന ശീത കാല ഒളിംപിക്സിലെ ഉത്തരകൊറിയയുടെ പങ്കാളിത്തം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രധാന ചര്‍ച്ചയാകും. ഉത്തരകൊറിയ മേഖലയിലുണ്ടാക്കുന്ന ഭീഷണികളും വിഷയമാകും. അതേ സമയം ഉത്തര കൊറിയന്‍ ഭരണാധികാരിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍ ചര്‍ച്ചക്ക് ചില വ്യവസ്ഥകളുണ്ടെന്നും ടെലിഫോണിലായിരിക്കും ചര്‍ച്ചയെന്നും ട്രംപ് അറിയിച്ചു. ഇത് എന്ന് നടക്കുമെന്നോ വ്യവസ്ഥകളെ സംബന്ധിച്ചോ ട്രംപ് കൂടുതല്‍ വെളിപ്പെടുത്തിയിച്ചില്ല . ശീതകാല ഒളിമ്പിക്സിന്റെ പശ്ചാത്തലത്തില്‍ യുഎസ്- ദക്ഷിണ കൊറിയ സൈനികാഭ്യാസം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും അമേരിക്കയും ദക്ഷിണ കൊറിയയും തീരുമാനിച്ചിട്ടുണ്ട്.