കനേഡിയന്‍ പൌരന്‍മാര്‍ക്ക് വിസ നടപടികള്‍ കര്‍ശനമാക്കുന്നുവെന്ന വാര്‍ത്ത ചൈന തള്ളി

Update: 2018-05-14 12:12 GMT
Editor : Ubaid
കനേഡിയന്‍ പൌരന്‍മാര്‍ക്ക് വിസ നടപടികള്‍ കര്‍ശനമാക്കുന്നുവെന്ന വാര്‍ത്ത ചൈന തള്ളി
Advertising

ഹോംങ്കോങില്‍ ജനിച്ച കനേഡിയന്‍ പൌരന്‍മാര്‍ക്ക് ചൈനീസ് വിസ അനുവദിക്കുന്നില്ലെന്ന് കാനഡ വിദേശകാര്യമന്ത്രി ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.

കനേഡിയന്‍ പൌരന്‍മാര്‍ക്ക് ചൈനീസ് വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കുന്നുവെന്ന വാര്‍ത്ത ചൈന തള്ളി. ഹോംങ്കോങില്‍ ജനിച്ച കനേഡിയന്‍ പൌരന്‍മാര്‍ക്ക് 10 വര്‍ഷത്തേക്കുള്ള ചൈനീസ് വിസ അനുവദിക്കുന്നില്ലെന്നായിരുന്നു ആരോപണം. ഇത് സംബന്ധിച്ച മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ചൈന അറിയിച്ചു.

ഹോംങ്കോങില്‍ ജനിച്ച കനേഡിയന്‍ പൌരന്‍മാര്‍ക്ക് ചൈനീസ് വിസ അനുവദിക്കുന്നില്ലെന്ന് കാനഡ വിദേശകാര്യമന്ത്രി ഇന്നലെ പ്രസ്താവന നടത്തിയിരുന്നു. നേരത്തെ ചൈനീസ് വിസ ലഭിക്കുന്നതിന് കാനഡ പൌരത്വമോ ചൈനീസ് പൌരത്വമോ മതിയാവുമായിരുന്നു.എന്നാല്‍ വിസക്ക് ചൈനീസ് പൌരത്വം നിര്‍ബന്ധമാക്കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ചാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. കാനഡയിലെ ചൈനീസ് എംബസിക്ക് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് കൃത്യതയില്ലാത്ത വാര്‍ത്തകളാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 10ലക്ഷത്തിലധികം ചൈനീസ് വംശജരാണ് കാനഡയിലുള്ളത്. വാര്‍ത്ത ശരിയാണെങ്കില്‍ ഹോംങ്കോങിന്റെ പരാമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയായിരിക്കുമത്. 1997ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മാറി ചൈനയോടൊപ്പം ചേര്‍ന്നതിനുശേഷം പരമാധികാര രാജ്യമാണ് ഹോങ്കോങ്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News