അമേരിക്കയെ കത്തിച്ച് ചാരമാക്കും ജപ്പാനെ കടലില്‍ തകര്‍ക്കും; ഭീഷണിയുമായി ഉത്തരകൊറിയ

Update: 2018-05-15 07:56 GMT
Editor : Jaisy
അമേരിക്കയെ കത്തിച്ച് ചാരമാക്കും ജപ്പാനെ കടലില്‍ തകര്‍ക്കും; ഭീഷണിയുമായി ഉത്തരകൊറിയ
Advertising

പ്രസ്താവന പ്രകോപനപരമാണെന്ന് ജപ്പാന്‍ പ്രതികരിച്ചു

ഐക്യരാഷ്ട്രസഭയുടെ പുതിയ ഉപരോധത്തില്‍ അമേരിക്കയെയും ജപ്പാനെയും ഭീഷണിപ്പെടുത്തി ഉത്തരകൊറിയ. അമേരിക്കയെ കത്തിച്ച് ചാരമാക്കുമെന്നും ജപ്പാനെ കടലില്‍ തകര്‍ക്കുമെന്നുമാണ് ഉത്തരകൊറിയയുടെ ഭീഷണി. പ്രസ്താവന പ്രകോപനപരമാണെന്ന് ജപ്പാന്‍ പ്രതികരിച്ചു.

ഉത്തരകൊറിയയുടെ കയറ്റുമതിക്കും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലും യുഎന്‍ സുരക്ഷ സമിതി ഏര്‍പ്പെടുത്തിയ പുതിയ ഉപരോധത്തിനെതിരെയാണ് രൂക്ഷപ്രതികരണം. രാജ്യത്തിന് മേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയ ജപ്പാനും അമേരിക്കക്കും കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഭീഷണി. അമേരിക്കയെ കത്തിച്ച ചാമ്പലാക്കി ഇരുട്ടിലാക്കുമെന്നും ജപ്പാനിനെ കടലില്‍ താഴ്ത്തുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ നയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് ജപ്പാനെ ഒറ്റപ്പെടുത്തുമെന്നും ഉത്തരകൊറിയ താക്കീത് ചെയ്തു. പ്രസ്താവനയെ അപലപിച്ച് ജപ്പാന്‍ രംഗത്തെത്തി. സെപ്തംബര്‍ മൂന്നിന് ഉത്തരകൊറിയ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെ തുടര്‍ന്നാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ രൂക്ഷമായത്. അതേ സമയം ദക്ഷിണ കൊറിയയില്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ മിസൈല്‍ പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News