കാമുകനൊപ്പം ജീവിക്കാന്‍ നവവധുവിന്റെ അതിബുദ്ധി, വിഷം കലക്കിയ പാല്‍ കുടിച്ച് 13 പേര്‍ മരിച്ചു

Update: 2018-05-15 08:26 GMT
Editor : Jaisy
കാമുകനൊപ്പം ജീവിക്കാന്‍ നവവധുവിന്റെ അതിബുദ്ധി, വിഷം കലക്കിയ പാല്‍ കുടിച്ച് 13 പേര്‍ മരിച്ചു
കാമുകനൊപ്പം ജീവിക്കാന്‍ നവവധുവിന്റെ അതിബുദ്ധി, വിഷം കലക്കിയ പാല്‍ കുടിച്ച് 13 പേര്‍ മരിച്ചു
AddThis Website Tools
Advertising

പാകിസ്താന്‍ സ്വദേശിനിയായ ആസിയ എന്ന യുവതിയാണ് ഈ കടുംകൈ ചെയ്തത്

കാമുകനൊപ്പം ജീവിക്കാന്‍ നവവധു കാണിച്ച അതിബുദ്ധി 13 പേരുടെ ജീവനെടുത്തു. ഭര്‍ത്താവിനെ കൊല്ലാനായി എടുത്തു വച്ചിരുന്നു വിഷം ചേര്‍ത്ത പാല്‍ കുടിച്ചാണ് ബന്ധുക്കള്‍ മരിച്ചത്. പാകിസ്താന്‍ സ്വദേശിനിയായ ആസിയ എന്ന യുവതിയാണ് ഈ കടുംകൈ ചെയ്തത്. പാകിസ്താനിലെ സൌത്ത് പഞ്ചാബിലാണ് സംഭവം നടന്നത്.

രണ്ട് മാസം മുന്‍പായിരുന്നു ആസിയയും അംജത് എന്നയാളുമായുള്ള വിവാഹം. അംജതുമായുള്ള വിവാഹത്തിന് താല്‍പര്യമില്ലാതിരുന്ന ആസിയ വീട്ടുകാരുടെ നിര്‍ബന്ധം മൂലമാണ് കല്യാണത്തിന് സമ്മതിച്ചത്. തനിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് അംജതിനോട് പറഞ്ഞെങ്കിലും അയാള്‍ ഭാര്യയെ ഉപദ്രവിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ വീട്ടില്‍ നിന്നും ആസിയ ഒളിച്ചോടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ശല്യം സഹിക്കാന്‍ വയ്യാതെ അംജതിനെ കൊല്ലാനായി യുവതി അയാള്‍ക്ക് കുടിക്കാനുള്ള പാലില്‍ വിഷം കലര്‍ത്തുകയായിരുന്നു. എന്നാല്‍ അയാള്‍ പാല്‍ കുടിക്കാത്തതിനെ തുടര്‍ന്ന് അംജതിന്റെ അമ്മ അതുകൊണ്ട് ബന്ധുക്കള്‍ക്ക് ലസ്സി ഉണ്ടാക്കുകയും അത് 28 പേര്‍ കുടിക്കുകയും ചെയ്തു. വിഷം കലര്‍ന്ന ലസ്സി കുടിച്ച 13 പേര്‍ മരിക്കുകയും ബാക്കി 15 പേര്‍ ചികിത്സയിലുമാണ്.

ആദ്യം പാലില്‍ ചത്ത പല്ലി വീണതാണെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ ആസിയ തന്നെ പൊലീസില്‍ കുറ്റ സമ്മതം നടത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിയുടെ കാമുകനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പാകിസ്താനില്‍ നിര്‍ബന്ധിത വിവാഹങ്ങളുടെ എണ്ണം കൂടുതലാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News