Writer - MCA Nazer
മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഓപ്പറേഷൻസ് മേധാവിയാണ് എംസിഎ നാസർ. വിവിധ അന്താരാഷ്ട്ര പരിപാടികൾ നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാസായുധ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലും കുട്ടികള്‍ അടക്കമുള്ളവര്‍ ആക്രമണത്തിന് ഇരയായതുമാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായത്.
സിറിയയിലെ രാസായുധ പ്രയോഗത്തില്‍ ബാഷര്‍ അല്‍ അസദിനും റഷ്യക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഡോണള്‍ഡ് ട്രംപ്. അസദിനെ മൃഗമെന്ന് ട്രംപ് ട്വിറ്ററില്‍ വിശേഷിപ്പിച്ചു. എന്നാല്‍ രാസായുധപ്രയോഗം നടത്തിയിട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് സിറിയയും റഷ്യയും
രാസായുധ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലും കുട്ടികള്‍ അടക്കമുള്ളവര്‍ ആക്രമണത്തിന് ഇരയായതുമാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായത്. രാസായുധ പ്രയോഗ വിഷയത്തില്‍ അടിയന്തര അന്വേഷണം വേണമെന്നാണ് ബ്രിട്ടന്റെ നിലപാട്. രാസായുധം പ്രയോഗിച്ചതിനെ ന്യായീകരിക്കാന്‍ ഒരു കാരണവശാലും കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ട്രംപിന്റെ വിമര്‍ശനം. സിറിയ നടത്തിയത് രാസായുധ പ്രയോഗത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടുവെന്നും പുറത്താര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത വിധം ആക്രമണസ്ഥലം പൂര്‍ണ്ണമായും സിറിയന്‍ സൈന്യം വളഞ്ഞിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.
അസദിനെ മൃഗമെന്ന് വിശേഷിച്ച ട്രംപ് സിറിയന്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന റഷ്യയേയും ഇറാനും ഇതിന് ഉത്തരവാദികളാണെന്നും ട്വീറ്റ് ചെയ്തു. ഇതിനെല്ലാം വലിയ വില കൊടുക്കേണ്ടി വരുമെന്നും ട്രംപ് കുറിച്ചിട്ടുണ്ട്. റഷ്യയും വിമതരും തമ്മില്‍ ആശയവിനിമം ആരംഭിച്ച സമയത്താണ് സിറിയയിലെ ദുമയില്‍ ആക്രമണം നടന്നത്. ആക്രമണത്തെ കുറിച്ച് വിമതര്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.