സ്വതന്ത്ര കാറ്റലോണിയന്‍ നേതാക്കള്‍ക്കെതിരെ സ്പെയിന്‍റെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട്

Update: 2018-05-16 20:55 GMT
Editor : Subin
സ്വതന്ത്ര കാറ്റലോണിയന്‍ നേതാക്കള്‍ക്കെതിരെ സ്പെയിന്‍റെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട്
Advertising

മാഡ്രിഡിലെ ഹൈക്കോടതിയിലെ വിചാരണക്ക് വ്യാഴാഴ്ച ഹാജാരാകാതിരുന്നതിനാണ് കാര്‍ലസ് പൂജ്‌ഡമോണ്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്...

സ്വതന്ത്ര കാറ്റലോണിയന്‍ പ്രഖ്യാപനം നടത്തിയ കാര്‍ലസ് പൂജ്‌ഡമോണിനെതിരെ സ്പെയിന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പൂജ്‌ഡമോണിനൊപ്പം ബെല്‍ജിയത്തിലേക്ക് കടന്ന നാല് പേര്‍ക്കെതിരെയും വാറണ്ടുണ്ട്. അന്താരാഷ്ട്ര വാറണ്ടില്‍ പൂജ്ഡമോണിനെതിരെ ബെല്‍ജിയം നടപടി സ്വീകരിക്കുമെന്നാണ് സൂചന.

മാഡ്രിഡിലെ ഹൈക്കോടതിയിലെ വിചാരണക്ക് വ്യാഴാഴ്ച ഹാജാരാകാതിരുന്നതിനാണ് കാര്‍ലസ് പൂജ്‌ഡമോണ്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടാണ് ജഡ്ജ് കാര്‍മെന്‍ ലമേള പുറത്തിറക്കിയത്. നുണ പറയല്‍, അനുസരണക്കേട് എന്നീ രണ്ട് കുറ്റങ്ങളാണ് വാറണ്ടിലുള്ളത്. സ്പെയിനില്‍ നിന്ന് ഒളിച്ചോടിയതല്ലെന്നും കലാപം ഒഴിവാക്കാനാണ് ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്ക് എത്തിയതെന്നും പൂജ്ഡമോണ്‍ പറഞ്ഞു. ന്യായമായ വിചരണ ഉറപ്പുനല്‍കാതെ സ്പെയിനിലേക്ക് തിരിച്ചുവരില്ലെന്നും പൂജ്ഡമോണ്‍ വ്യക്തമാക്കി.

കാറ്റലോണിയയിലെ നാല് മുന്‍ മന്ത്രിമാരും ബ്രസല്‍സിലാണുള്ളത്. വാറണ്ട് പരിശോധിക്കുമെന്ന് ബെല്‍ജിയം അറ്റോര്‍ണി ജനറല്‍ അറിയിച്ചു. വാറണ്ട് പുറപ്പെടുവിച്ചതിനാല്‍ പൂജ്ഡമോണിനെയും മറ്റ് നാല് പേരെയും സ്പെയിനിന് തിരികെ നല്‍കാനുള്ള നടപടികള്‍ ബെല്‍ജിയം ആരംഭിക്കും.. കാറ്റലോണിയ ഭരണകൂടത്തിലുണ്ടായിരുന്ന എട്ട് പേരെ ജയിലിലടച്ചതിന് പിന്നാലെയാണ് പൂജ്ഡമോണിനെതിരായ കോടതി നടപടി. കസ്റ്റഡിയിലെടുത്ത 9 പേരില്‍ ഒരാളെ 37.5 ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചു.. കലാപത്തിന് ആഹ്വാനം ചെയ്യല്‍, രാജ്യദ്രോഹം, കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തിനായി സ്വരൂപിച്ച പണം ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്..

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News