ശമ്പളത്തിലെ ലിംഗവിവേചനം; ബിബിസിയിലെ മാധ്യമപ്രവര്‍ത്തക ചൈന എഡിറ്റര്‍ സ്ഥാനം രാജിവെച്ചു

Update: 2018-05-16 01:52 GMT
Editor : Sithara
ശമ്പളത്തിലെ ലിംഗവിവേചനം; ബിബിസിയിലെ മാധ്യമപ്രവര്‍ത്തക ചൈന എഡിറ്റര്‍ സ്ഥാനം രാജിവെച്ചു
Advertising

തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകയായ കാരി ഗ്രാഷ്യെ ബിബിസിയുടെ ചൈന എഡിറ്റര്‍ സ്ഥാനം ഉപേക്ഷിച്ചു

തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകയായ കാരി ഗ്രാഷ്യെ ബിബിസിയുടെ ചൈന എഡിറ്റര്‍ സ്ഥാനം ഉപേക്ഷിച്ചു. ബ്ലോഗിലെ പോസ്റ്റിലൂടെയാണ് രാജിക്ക് പിന്നിലെ കാരണം കാരി ഗ്രാഷ്യെ വ്യക്തമാക്കിയത്.

ബിബിസിയില്‍ തുല്യ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ലഭിക്കുന്ന ശമ്പളത്തില്‍ തുല്യതയില്ലെന്നാണ് കാരി ഗ്രാഷ്യെ വെളിപ്പെടുത്തിയത്. ഇതോടെ ബിബിസിയുടെ വിശ്വാസ്യതയില്‍ വിള്ളല്‍ വീണിരിക്കുകയാണ്. സ്ഥാപനത്തിലെ ഇരുന്നൂറോളം വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇതിനകം ശമ്പളത്തിലെ വിവേചനത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. മാനേജ്മെന്‍റിന്‍റെ തെറ്റായ നിലപാട് വിനാശകരമായ നിയമയുദ്ധത്തിലെത്തുമെന്നും കാരി ഗ്രാഷ്യെ മുന്നറിയിപ്പ് നല്‍കി.

30 വര്‍ഷമായി ബിബിസിയിലെ മാധ്യമപ്രവര്‍ത്തകയാണ് കാരി ഗ്രാഷ്യെ. ബിബിസിയിലെ 130 വനിതാ മാധ്യമ പ്രവര്‍ത്തകര്‍ കാരി ഗ്രാഷ്യെയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിവുറ്റ, നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ശമ്പളത്തിലെ വിവേചനത്തിന്‍റെ പേരില്‍ എഡിറ്റര്‍ സ്ഥാനം ഉപേക്ഷിക്കേണ്ടിവരുന്നത് ദൌര്‍ഭാഗ്യകരമാണെന്ന് ബിബിസിയുടെ ചീഫ് ഇന്‍റര്‍നാഷണല്‍ കറസ്പോണ്ടന്‍റ് ലിസ് ഡൌസെറ്റ് പ്രതികരിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News