ബ്രിട്ടനിലെ പുതിയ അമേരിക്കന്‍ എംബസി കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു
സെൻട്രൽ ലണ്ടനിലെ ഗ്രോസ്വെനർ സ്ക്വയറിൽനിന്ന് തെംസ് നദിക്ക് തെക്കുള്ള തിരക്കുകുറഞ്ഞ നയൻ എലംസിലേക്ക് എംബസി മാറിയത്
ബ്രിട്ടനിലെ പുതിയ അമേരിക്കന്‍ എംബസി കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു. പുതിയ എംബസി വാങ്ങിയ മുന്‍ സര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിട്ടുനിന്ന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. പ്രഖ്യാപനത്തെ തുടര്‍ന്ന് ട്രംപ് ഇല്ലാതെ തന്നെ എംബസി തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ അസാന്നിധ്യത്തിലാണ് ബ്രിട്ടനിലെ പുതിയ അമേരിക്കൻ എംബസി തുന്ന് പ്രവര്‍ത്തനമാരംഭിച്ചത്.
സെൻട്രൽ ലണ്ടനിലെ ഗ്രോസ്വെനർ സ്ക്വയറിൽനിന്ന് തെംസ് നദിക്ക് തെക്കുള്ള തിരക്കുകുറഞ്ഞ നയൻ എലംസിലേക്ക് എംബസി മാറിയത്. നേരത്തെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ഡോണള്‍ഡ് ട്രംപ് ഉദ്ഘാടനത്തില്‍ നിന്ന് അപ്രതീക്ഷിതമായി പിന്മാറുകയായിരുന്നു. നിലവിലെ എംബസി ചുളുവിലക്ക് വിറ്റ് ഒബാമ ഭരണകൂടം പുതിയ എംബസി വാങ്ങിയത് മോശം ഇടപാടായിരുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ട്രംപ് അത് ഉദ്ഘാടനം ചെയ്യാനായി ലണ്ടനിലേക്കില്ലെന്ന് ട്വിറ്റര്‍ വഴി പ്രഖ്യാപിച്ചിരുന്നത്. തുടർന്ന് ചൊവ്വാഴ്ച ട്രംപ് ഇല്ലാതെതന്നെ എംബസി തുറന്ന് പ്രവർത്തനമാരംഭിക്കുകയായിരുന്നു.120 കോടി ഡോളറിന്റെ ഇടപാടിന് പച്ചക്കൊടി കാണിച്ചത് ഒബാമ ഭരണകൂടമാണ്. സുരക്ഷാ, പരിസ്ഥിതി കാരണങ്ങളെ തുടർന്നാണ് എംബസി മാറ്റാൻ തീരുമാനിച്ചത്. അടുത്തമാസം 26,27 തീയതികളില്‍ എലിസബത്ത് രാജ്ഞിയെ കാണാന്‍ ഡോണള്‍ഡ് ട്രംപ് ബ്രിട്ടനിലെത്തുമെന്നാണ് സൂചന. ഈ സമയത്ത് ട്രംപ് എംബസി സന്ദര്‍ശിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.