ജനജീവിതത്തെ ബാധിച്ച് ഫ്രാന്‍സില്‍ കനത്ത മഴ തുടരുന്നു
ഫ്രാന്‍സില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് നിരവധിഗ്രാമങ്ങള് വെള്ളത്തിനടിയിലായി
ഫ്രാന്‍സില്‍ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും ജനജീവിതത്തെ സാരമായി ബാധിച്ചു .നിരവധിഗ്രാമങ്ങള് വെള്ളത്തിനടിയിലായി .മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . രണ്ട് ദിവസത്തിലധികമായി ഫ്രാന്‍സില്‍ തുടരുന്ന കനത്ത മഴ ജനജീവത്തെ ദുസഹമാക്കിയിരിക്കുകയാണ് . നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.
കഴിഞ്ഞ അന്‍പത് വര്‍ഷത്തനിടെ ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണ്ഇത്തവണത്തേത് . നിരവധിയിടങ്ങളില്അതിവ ജാഗ്രതനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് . 60000 ലധികം ആളുകളെ വിവിധയിടങ്ങളില്‍ നിന്നായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട് . ദുരിതമനുഭവിക്കുന്നവര്‍ക്കായി വിവിയിടങ്ങളില്‍ ദുരിതാശ്വാസക്യാന്പുകള്‍ തുറന്നിട്ടുണ്ട് . സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത് . അതേ സമയം രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് ജനങ്ങളെ വീണ്ടും ആശങ്കയിലാക്കിയിട്ടുണ്ട്.