അമേരിക്കയെ പ്രകോപിപ്പിച്ച് ഉത്തരകൊറിയയുടെ വന്‍ സൈനിക പരേഡ്
വൈദേശികാക്രമണം നേരിടാന്‍ സര്‍വസജ്ജമാണെന്ന സൂചനയാണ് സൈനിക പരേഡിലൂടെ കിങ് ജോങ് ഉന്‍ നല്‍കിയത്.
രാജ്യത്തിന്‍റ സൈനിക ശക്തി തെളിയിച്ചും അമേരിക്കയെ പ്രകോപിപ്പിച്ചും ഉത്തരകൊറിയയുടെ സൈനിക പരേഡ്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചു. യുദ്ധപ്രഖ്യാപനങ്ങളെ അതേ രീതിയില്‍ തന്നെ നേരിടുമെന്നും സൈനിക പരേഡിനിടെ ഉത്തര കൊറിയന്‍ നേതാക്കള്‍ പ്രഖ്യാപിച്ചു.
വൈദേശികാക്രമണം നേരിടാന്‍ സര്‍വസജ്ജമാണെന്ന സൂചനയാണ് സൈനിക പരേഡിലൂടെ കിങ് ജോങ് ഉന്‍ നല്‍കിയത്. ഉത്തര കൊറിയയുടെ സ്ഥാപക നേതാവ് കിം ഇല്‍ സങ്ങിന്റെ 105ആം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരേഡില്‍ ആയിരക്കണക്കിന് സൈനികരാണ് പങ്കെടുത്തത്. നൂറിലധികം സൈനിക വിമാനങ്ങള്‍ ഉത്തര കൊറിയന്‍ ആകാശത്ത് വട്ടമിട്ട് പറന്നു. ഉഗ്രപ്രഹര ശേഷിയുള്ളതും ആയിരം കിലോമിറ്ററിലധികം ആക്രമണശേഷിയുള്ളതുമായ ബാലിസ്റ്റിക് മിസൈലുകളും പരേഡില്‍ അണിനിരത്തി. ഇതാദ്യമായാണ് ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തര കൊറിയ പ്രദര്‍ശിപ്പിക്കുന്നത്. പരേഡിനിടെ അമേരിക്കക്ക് താക്കീത് നല്‍കാനും ഉത്തര കൊറിയ മറന്നില്ല. യുദ്ധപ്രഖ്യാപനങ്ങളോട് അതേ രീതിയില്‍ തന്നെ പ്രതികരിക്കുമെന്നും ഉത്തരകൊറിയയുടെ രീതിയിലായിരിക്കും ആണവാക്രമണങ്ങളെന്നും ചോ റ്യോങ് ഹെ മുന്നറിയിപ്പ് നല്‍കി.
ഉത്തര കൊറിയന്‍ സ്ഥാനപതി കിങ് ജോന്‍ ഉന്‍ സൈനികരുടെ സല്യൂട്ട് സ്വീകരിച്ചു. ആണവ പരീക്ഷണങ്ങള്‍ക്ക് മുന്പ് ശക്തി തെളിയിക്കുക എന്ന ഉത്തര കൊറിയന്‍ രീതി തന്നെയാണ് ഇത്തവണയും പ്രകടമായതെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിദഗ്‍ദര്‍.