ഇറാഖിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ ഐ എസ് ആക്രമണം
ചാവേര്‍ ബോംബാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടു
ഇറാഖിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ ഐ എസ് ചാവേര്‍ പൊട്ടിത്തെറിച്ചു. ബോംബാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
ഇറാഖിലെ ഏറ്റവും വലിയ സൈനിക ക്യാമ്പുകളിലൊന്നായ ഐന്‍ അല്‍ അസദിലാണ് ഐ എസ് ചാവേര്‍ പൊട്ടിത്തെറിച്ചത്. പത്തോളം വരുന്ന ഐഎസ് ഭീകരര്‍ സൈനിക ക്യാമ്പിലേക്ക് ഇരച്ചു കയറുകയായിരുന്നുവെന്ന് സൈനിക ക്യാമ്പിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. 8 പേരടങ്ങുന്ന സംഘമാണ് സൈനികരെ കൊലപ്പെടുത്തിയതെന്നും 2 പേര്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇറാഖിലെ അമേരിക്കന്‍ സൈനിക ക്യാമ്പാണ് ഐന്‍ അല്‍ അസദ്. ഇറാഖി സേനയെ സഹായിക്കാനായി 300 ഓളം അമേരിക്കന്‍ സൈനികോദ്യോഗസ്ഥരാണ് ഐന്‍ അല്‍ അസദ് ക്യാമ്പിലുളളത്.
കഴിഞ്ഞ ദിവസം ഇറാഖിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന ചാവേറാക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.