ഹിറ്റ്‍ലറുടെ ജന്മഗൃഹം നശിപ്പിക്കാന്‍ ആസ്ട്രിയന്‍ സര്‍ക്കാര്‍
ഉടമകളില്‍നിന്നു വീട് ഏറ്റെടുത്ത ശേഷമാകും നടപടിയെന്ന് ആഭ്യന്തര മന്ത്രി വോഗാങ് സൊബോട്ക അറിയിച്ചു. നവ നാസികള്‍ ജന്മഗൃഹം തീര്‍ഥാടക കേന്ദ്രമാക്കാന്‍ ശ്രമം നടത്തുന്നതിനിടയിലാണ്സര്‍ക്കാര്‍ നടപടി.
അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജന്മഗൃഹം നശിപ്പിക്കാന്‍ ആസ്ട്രിയന്‍ സര്‍ക്കാരിന്റെ തീരുമാനം. ഉടമകളില്‍നിന്നു വീട് ഏറ്റെടുത്ത ശേഷമാകും നടപടിയെന്ന് ആഭ്യന്തര മന്ത്രി വോഗാങ് സൊബോട്ക അറിയിച്ചു. നവ നാസികള്‍ ജന്മഗൃഹം തീര്‍ഥാടക കേന്ദ്രമാക്കാന്‍ ശ്രമം നടത്തുന്നതിനിടയിലാണ്സര്‍ക്കാര്‍ നടപടി.
ആസ്ട്രിയയിലെ ബ്രാണാവു അം ഇന്നിലെ ഈ വീട്ടില്‍ 1889 ഏപ്രില്‍ 20 നാണു ഹിറ്റ്‌ലര്‍ ജനിച്ചത്. ജന്മഗൃഹം പക്ഷേ പ്രദേശവാസിയായ ഗെര്‍ലിന്‍ഡ് പോമയറിന്റെ പക്കലാണ്. ഇവരുടെ കയ്യില്‍ നിന്നും വീട് ഏറ്റെടുക്കാന്‍ വിദഗ്ധ സമിതി തീരുമാനമെടുത്തതായി ആഭ്യന്തരമന്ത്രി വോള്‍ഗാംഗ് സോബോകാ പറഞ്ഞു. നിലവിലെ ഉടമസ്ഥനായ ഗെര്‍ലിന്‍ഡ് പോമയരും സര്‍ക്കാരും തമ്മില്‍ വര്‍ഷങ്ങളായുള്ള നിയമയുദ്ധത്തിലാണ്. സ്വത്തിന്മേലുള്ള അവകാശം നിയമപരമായി സ്വന്തമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ മൂന്ന് ശ്രമങ്ങളും ഉടമസ്ഥന്റെ എതിര്‍പ്പോടെ പരാജയപ്പെട്ടു. ഹിറ്റ്‌ലറുടെ ജന്മദിനത്തിന് എല്ലാവര്‍ഷവും നാസികള്‍ ഇവിടെ പ്രകടനം നടത്താറുണ്ട്. ഹിറ്റ്‌ലര്‍ ആരാധകര്‍ ആരെങ്കിലും കെട്ടിടം കൈവശപ്പെടുത്തിയാല്‍ ജന്മഗൃഹത്തെ മ്യൂസിയമായി മാറ്റുമെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കി. അതോടെ ജന്മഗൃഹം കാണാന്‍ നാസി അനുഭാവികളുടെ പ്രവാഹം ഉണ്ടാകുമെന്ന സമിതിയുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് കെട്ടിടം നശിപ്പിക്കാനുള്ള തീരുമാനം. കൈമാറാന്‍ ഉടമസ്ഥന്‍ തയ്യാറായില്ലെങ്കില്‍ ബലം പ്രയോഗിച്ച് കെട്ടിടം ഏറ്റെടുക്കുമെന്നാണ് സൂചന.