ഗള്‍ഫ് പ്രതിസന്ധി; ഖത്തറും സൌദിയുള്‍പ്പെടെയുള്ള രാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്തണമെന്ന് റഷ്യ

Update: 2018-05-19 17:14 GMT
Editor : Jaisy
ഗള്‍ഫ് പ്രതിസന്ധി; ഖത്തറും സൌദിയുള്‍പ്പെടെയുള്ള രാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്തണമെന്ന് റഷ്യ
Advertising

സൌദി സന്ദര്‍ശനത്തിനിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറും സൌദിയുള്‍പ്പെടെയുള്ള രാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്തണമെന്ന് റഷ്യ. സൌദി സന്ദര്‍ശനത്തിനിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കഴിഞ്ഞ ജൂണ്‍ അ‍ഞ്ചിനാണ് സൌദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധമേര്‍പ്പെടുത്തിയത്. പ്രശ്ന പരിഹാരത്തിന് കുവൈത്തിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടന്നെങ്കിലും കാര്യമായ പുരോഗതിയൊന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ജിസിസി രാജ്യങ്ങളുടെ ഏകീകരണത്തിന് എല്ലാവിധ പിന്തുണയും സെര്‍ജി ലാവ്റോവ് അറിയിച്ചു. ഇക്കാര്യത്തില്‍ ഖത്തര്‍ കുറച്ചുകൂടി ഗൌരവ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നായിരുന്നു സൌദി വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
സിറിയന്‍ വിഷയവും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News