കൊറിയന്‍ ഉപദ്വീപില്‍ ഉത്തരകൊറിയ വീണ്ടും പ്രകോപനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഉത്തരകൊറിയ തങ്ങളുടെ ഏറ്റവും വലിയ ആണവപരീക്ഷണത്തിന് ഒരുങ്ങുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു
കൊറിയന്‍ ഉപദ്വീപില്‍ ഉത്തരകൊറിയ വീണ്ടും പ്രകോപനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയ തങ്ങളുടെ ഏറ്റവും വലിയ ആണവപരീക്ഷണത്തിന് ഒരുങ്ങുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ആഴ്ച അമേരിക്കന്‍ പ്രസിഡന്റിന്റെ ഏഷ്യാ സന്ദര്‍ശനം തുടങ്ങാനിരിക്കെയാണ് ഉത്തരകൊറിയയെ സംബന്ധിച്ച പുതിയ വാര്‍ത്ത വരുന്നത്.
പസിഫിക് സമുദ്രത്തിന് മുകളിലൂടെ ഹൈഡ്രജന്‍ ബോബ് പരീക്ഷിക്കാന്‍ ഉത്തരകൊറിയ പദ്ധതിയിടുന്നതായി ഒരു ഉന്നത ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്നാല് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇത് സംബന്ധിച്ച വ്യക്തമായ ധാരണ ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രാലയത്തിനുണ്ട്. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹൊ ഇതുസംബന്ധിച്ച് നേരത്തെ സൂചന നല്കിയിട്ടുമുണ്ട്. മേഖലയില്‍ തമ്പടിച്ചിരിക്കുന്ന അമേരിക്കക്കും ദക്ഷിണകൊറിയക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യം. ഇത്തരം പരീക്ഷണങ്ങള്‍ അമേരിക്കക്കെതിരായ ആക്രമണങ്ങള്‍ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പാണെന്നാണ് അന്താരാഷ്ട്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഉത്തരകൊറിയ ഇതിന് മുന്‍പ് നടത്തിയ ആണവപരീക്ഷണങ്ങളെല്ലാം ഭൂമിക്ക് താഴെയായിരുന്നു. ഉയുദ്ധത്തിന് കോപ്പുകൂട്ടിയാല്‍ ഉത്തരകൊറിയ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. അടുത്ത ആഴ്ച ട്രംപിന്റെ ഏഷ്യന്‍ പര്യടനം ആരംഭിക്കാനിരിക്കുകയാണ്. കൊറിയന്‍ ഉപദ്വീപ് സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിന് ട്രംപ് നല്കിയ മറുപടി ഇതായിരുന്നു. നവംബര്‍ 3 ന് തുടങ്ങുന്ന പര്യടനത്തില്‍ ജപ്പാന്‍,ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലാണ് ട്രംപ് സന്ദര്‍ശിക്കുന്നത്.