ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നിന്റെ ശക്തിപ്രകടനത്തിന് വര്‍ക്കേഴ്‍സ് പാര്‍ട്ടി കോണ്‍ഗ്രസ്
മെയ് ഏഴിന് തലസ്ഥാനമായ പ്യോങ്യാങിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.
ഉത്തരകൊറിയയില്‍ 36 വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നു. മെയ് ഏഴിന് തലസ്ഥാനമായ പ്യോങ്യാങിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ശക്തി തെളിയിക്കലാവും പാര്‍ട്ടി കോണ്‍ഗ്രസെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഏഴാമത്പാര്‍ട്ടി കോണ്‍ഗ്രസിനാണ് മെയ് ആറിന് പോങ്യോങ് അരങ്ങുണരാന്‍ പോകുന്നത്. 1980 ലാണ് വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസ് അവസാനമായി ചേര്‍ന്നത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മേധാവിത്വം അരക്കിട്ടുറപ്പിക്കുകായണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനായുള്ള ഒരുക്കങ്ങള്‍ തലസ്ഥാനത്ത് പുരോഗമിക്കുകയാണ്.
കിം ജോങ് ഇല്‍ മരിച്ചതോടെ 2011 ലാണ് മകനായ കിം ജോങ് ഉന്‍ അധികാരമേറ്റെടുത്തത്. രാജ്യത്തെ പ്രതിസന്ധിയിലായ സമ്പദ് ഘടന പുനരുജ്ജീവിപ്പിക്കുക എന്നതാണ് കിം ജോങ് ഉന്നിനു മുന്നിലുള്ള പ്രപധാന വെല്ലുവിളി. ലോക രാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ആണവ പരീക്ഷണം നടത്തിയതിനാല്‍ ഉത്തരകൊറിയക്ക് മേല്‍സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉപരോധം വകവെക്കാതെ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ തുടരുകയാണ്. നാല് തവണ മിസൈലുകള്‍ പരീക്ഷിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് ശക്തി തെളിയിക്കുന്നതിന്റെ ഭാഗമായി ഇനിയും മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്ന് ദക്ഷിണ കൊറിയ ആരോപിക്കുന്നു. ദക്ഷിണകൊറിയ, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏറെ പ്രധാന്യത്തോടെയാണ് വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസിനെ നോക്കിക്കാണുന്നത്.