വിഷവാതകപ്രയോഗം; റഷ്യക്കെതിരെ നിലപാട് ശക്തമാക്കി ബ്രിട്ടന്‍
ബ്രിട്ടന്‍ അസംബന്ധം വിളിച്ചുപറുകയാണെന്നും. ആരോപണങ്ങളെ തള്ളികളയുന്നതായും പുടിന്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പുടിന് മറുപടിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തിയത്.
മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കും നേരെയുണ്ടായ വിഷവാതക പ്രയോഗത്തില്‍ റഷ്യയ്‌ക്കെതിരെ നിലപാട് ശക്തമാക്കി ബ്രിട്ടന്‍. ആക്രമണത്തിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റിന്റെ കൈകള്‍തന്നെയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. അന്വേഷണത്തില്‍ ഇത് വ്യക്തമായാല്‍ ശക്തമായ നടപടി റഷ്യയ്‌ക്കെതിരെ ഉണ്ടാകുമെന്നും മെയ് പറഞ്ഞു.
റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപിലിനും മകള്‍ക്കും നേരെയുണ്ടായ ആക്രമണം റഷ്യ നടത്തിയതാണെന്ന ബ്രിട്ടന്റെ വാദത്തിനെത്തിനെതിരെ കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ രംഗത്തെത്തിയിരുന്നു.
ബ്രിട്ടന്‍ അസംബന്ധം വിളിച്ചുപറുകയാണെന്നും. ആരോപണങ്ങളെ തള്ളികളയുന്നതായും പുടിന്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പുടിന് മറുപടിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തിയത്. പുടിന്‍ കള്ളം പറയുന്നുവെന്നും .നേര്‍വ് ഏജന്റ് ആക്രണണത്തിന് പിന്നില്‍ റഷ്യന്‍ കൈകളാണെന്ന് വ്യക്തമാണെന്നും തെരേസ മേ ആരോപിച്ചു. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമായി മുന്നോട്ട് പോവുകയാണ്. അന്വേണത്തില്‍കൂടി റഷ്യന്‍ ബന്ധം തെളിഞ്ഞാല്‍ ശക്തമായ തിരിച്ചടി റഷ്യയ്ക്ക് പ്രതീക്ഷാക്കാമെന്നും മേ കൂട്ടിച്ചേര്‍ത്തു.
വിഷവാതക പ്രയോഗത്തിന് പിന്നില്‍ റഷ്യയാണെന്ന് തെളിയിക്കാന്‍ ബ്രിട്ടന്‍ രാജ്യാന്തര വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.'ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സില്‍'നിന്നുള്ള വിദഗ്ധ ശാസ്ത്രജ്ഞരകൊണ്ട് ആക്രമണത്തിനുപയോഗിച്ച രാസവസ്തു പരിശോധിപ്പിച്ച് ഉറവിടം കണ്ടെത്താനാണു ശ്രമം.