ഒബാമ സൌദി ഉപകിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

Update: 2018-05-19 06:14 GMT
Editor : admin
ഒബാമ സൌദി ഉപകിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
Advertising

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചര്‍ച്ചയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ സൌദി ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തി. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനുമായുള്ള ശത്രുത അവസാനിപ്പിക്കാനിക്കാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കങ്ങള്‍ സൌദിയെ ചൊടിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചര്‍ച്ചയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓവല്‍ ഓഫീസില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. രാഷ്ട്രത്തലവന്‍മാരല്ലാത്തവരുമായി ഓവല്‍ ഓഫീസില്‍ വെച്ച് അമേരിക്കന്‍ പ്രസിഡണ്ട് കൂടിക്കാഴ്ച നടത്തുന്നത് അത്യപൂര്‍വ്വമാണ്. സംഘര്‍ഷഭരിതമായ പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ബശ്ലാറുല്‍ അസദിന്‍റെ ഭരണത്തിന് രാഷ്ട്രീയമാര്‍ഗങ്ങളിലൂടെ അന്ത്യം കുറിക്കേണ്ട ആവശ്യകതയും ഐഐസിനെതിരായ പോരാട്ടവും ചര്‍ച്ചയില്‍ കടന്നുവന്നു. വൈറ്റ്ഹൌസിലെ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട സൌദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ സിറിയയിലെ മിതവാദി പ്രതിപക്ഷത്തെ ആയുധമണിയിക്കാനം അമേരിക്കന്‍ നേതൃത്വത്തില്‍ സിറിയയില്‍ കരസേനാ ഓപറേഷന്‍ നടത്തുകയാണെങ്കില്‍ അതില്‍ പ്രത്യേകദൌത്യ സേനയെ അയക്കാനുമുള്ള സന്നദ്ധത ആവര്‍ത്തിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News