ലൈംഗികാരോപണങ്ങള്‍ നിഷേധിച്ച് ഡൊണാള്‍ഡ് ട്രംപ്

Update: 2018-05-20 12:45 GMT
ലൈംഗികാരോപണങ്ങള്‍ നിഷേധിച്ച് ഡൊണാള്‍ഡ് ട്രംപ്
Advertising

എഴുപത്തിനാലുകാരിയായ ജെസിക്ക ലീഡ്സ് എന്ന ബിസിനസുകാരിയാണ് ട്രംപിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്

ലൈംഗികാരോപണം നിഷേധിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ആരോപണം പച്ചക്കള്ളമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഫ്ലോറിഡയിലെ പ്രചാരണ റാലിയില്‍ ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം ട്രംപ് തങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്ന രണ്ട് സ്ത്രീകളുടെ ആരോപണം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എഴുപത്തിനാലുകാരിയായ ജെസിക്ക ലീഡ്സ് എന്ന ബിസിനസുകാരിയാണ് ട്രംപിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്. തനിക്ക് 38 വയസുള്ളപ്പോള്‍ ഒരു വിമാന യാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന ട്രംപ് തന്നെ കടന്നു പിടിച്ചെന്ന ആരോപണമുന്നയിച്ചത്. 2005ല്‍ തനിക്ക് 22 വയസ് പ്രായമുള്ളപ്പോള്‍ ട്രംപിന്‍റെ ബിസിനസ് ആസ്ഥാനമായ ട്രംപ് ടവറിലെ ലിഫ്റ്റില്‍ വെച്ച് ട്രംപ് തന്നെ ബലമായി ചുംബിച്ചുവെന്നാണ് റേച്ചല്‍ ക്രൂക്സ് എന്ന യുവതിയുടെ ആരോപണം. എന്നാല്‍, ഈ രണ്ട് സ്ത്രീകളുടെയും ആരോപണം പച്ച കള്ളമാണെന്ന് ട്രംപ് വ്യക്തമാക്കി. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഈ ആരോപണം കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കാന്‍ തന്റെ പക്കല്‍ തെളിവുകളുണ്ട്. അത് ഉചിതമായ സമയത്ത് പുറത്ത് വിടുമെന്നും ഫ്ലോറിഡയില്‍ നടന്ന പ്രചാരണ ക്യാംപെയിനില്‍ ട്രംപ് പറഞ്ഞു. എന്നാല്‍ രണ്ട് സ്ത്രീകളുടെ ഈ ആരോപണങ്ങള്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസും വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News