ഗീബല്‍സിന്റെ സെക്രട്ടറി ബ്രുണ്‍ഹില്‍ഡെ പോംസല്‍ അന്തരിച്ചു

Update: 2018-05-20 11:21 GMT
ഗീബല്‍സിന്റെ സെക്രട്ടറി ബ്രുണ്‍ഹില്‍ഡെ പോംസല്‍ അന്തരിച്ചു
Advertising

ഹിറ്റ്‍ലറുടെ വലംകൈയായിരുന്ന ജോസഫ് ഗീബല്‍സ് പ്രചാരണ വിഭാഗം മന്ത്രിയായിരുന്നപ്പോള്‍ പോംസല്‍ സെക്രട്ടറിയായിരുന്നു

ജോസഫ് ഗീബല്‍സിന്റെ സെക്രട്ടറി ബ്രുണ്‍ഹില്‍ഡെ പോംസല്‍ അന്തരിച്ചു. ഹിറ്റ്‍ലറുടെ വലംകൈയായിരുന്ന ജോസഫ് ഗീബല്‍സ് പ്രചാരണ വിഭാഗം മന്ത്രിയായിരുന്നപ്പോള്‍ പോംസല്‍ സെക്രട്ടറിയായിരുന്നു. നാസി ശൃംഖലയിലെ ജീവിച്ചിരുന്ന അവസാനത്തെ കണ്ണിയാണ് പോംസലിന്റെ മരണത്തോടെ വിടവാങ്ങിയത്.

ഹിറ്റ്‍ലറുടെ വലംകൈയായി വര്‍ത്തിച്ച ഗീബല്‍സുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിരുന്നയാളാണ് ബ്രുണ്‍ഹില്‍ഡെ പോംസല്‍. 106 വയസ്സ് കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ജര്‍മ്മന്‍ തലസ്ഥാനമായ മ്യൂണിക്കില്‍ വെച്ച് ബ്രുണ്‍ഹില്‍ഡെ വിട വാങ്ങിയത്.

കാര്യമായ രാഷ്ട്രീയ നിലപാടുകളൊന്നും ഇല്ലാതിരുന്ന പോംസല്‍ നാസി പാര്‍ട്ടി ജര്‍മനിയില്‍ അധികാരമേറ്റ 1933ലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഉടന്‍ അദ്ദേഹം ജര്‍മന്‍ നാഷനല്‍ റേഡിയോവില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. ടൈപിസ്റ്റ് എന്ന നിലയില്‍ കഴിവു തെളിയിച്ച പോംസല്‍ 1942ല്‍ യുദ്ധവേളയില്‍ ഗീബല്‍സിന്റെ സെക്രട്ടറിയായി ജോലി ചെയ്തു.

ഹോളോകോസ്റ്റ് സമയത്ത് താന്‍ വെറും സെക്രട്ടറി മാത്രമായിരുന്നുവെന്നും നാസിപ്പടയുടെ കിരാതകൃത്യങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും അടുത്തിടെ പുറത്തിറങ്ങിയ എ ജര്‍മന്‍ ലൈഫ് എന്ന ഡോക്യുമെന്‍ററിയില്‍ പോംസല്‍ പറയുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനം സോവിയറ്റ് സേനയുടെ പിടിയിലായ പോംസല്‍ അഞ്ച് വര്‍ഷം ഡിറ്റന്‍ഷന്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്നു. ജര്‍മനിയിലെ മ്യൂണിക്കില്‍ വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് നൂറ്റി ആറാം വയസ്സില്‍ പോംസല്‍ ചരിത്രത്തിന്റെ ഭാഗമാകുന്നത്.

Tags:    

Similar News