പ്രതിസന്ധി രൂക്ഷമായ വെനസ്വലയില്‍ യുഎന്‍ ഇടപെടല്‍
പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന് യുഎന്‍ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടു
പ്രതിസന്ധി രൂക്ഷമായ വെനസ്വലയില്‍ യുഎന്‍ ഇടപെടല്‍ . പ്രശ്നപരിഹാരത്തിന് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അടിയന്തര യോഗം യുഎന്‍ വിളിച്ചു. പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന് യുഎന്‍ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടു.
വെനിസ്വേലയുടെ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള പാര്‍ലമെന്റ് പിരിച്ചു വിട്ട് ഭരണഘടന തിരുത്തിയെഴുതാനുദ്ദേശിച്ച് രാജ്യത്ത് നടന്ന വോട്ടെടുപ്പും അതിന് ശേഷംമദുറോയുടെ വിജയ പ്രഖ്യാപനവുമെല്ലാം വലിയ സംഘര്‍ഷത്തിലേക്കാണ് രാജ്യത്തെ നയിച്ചിരിക്കുന്നത് . വോട്ടെടുപ്പ് വേളയില്‍ തന്നെ പ്രതിഷേധം രാജ്യത്ത് ആഞ്ഞടിച്ചിരുന്നു . പ്രതിപക്ഷം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലുമായി 9 പേര്‍ കൊല്ലപ്പെട്ടു. പ്രതിപക്ഷനേതാവും തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയും കൊല്ലപ്പെട്ടവരില്‍പ്പെടും.
നിരവധി ലോകരാജ്യങ്ങളും വെനസ്വലക്കെതിരെ പ്രതിഷേധമായി രംഗത്തെത്തിയിരുന്നു . ഈ സാഹചര്യത്തിലാണ് സംഘര്‍ഷമസനാപ്പിക്കാന്‍ യുഎന്‍ നേതൃത്വത്തില്‍ ഇടപെടലുണ്ടാകുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ നിക്കോളോസ് മദുറോ സര്‍ക്കാര്‍ പ്രതിനിധികളുടെയും പ്രതിപക്ഷ കക്ഷികളുടെയും അടിയന്തിര യോഗംവിളിച്ചത് സംഘര്‍ഷമവസാനിപ്പിക്കാന്‍ എല്ലാവരും ഒരുമിക്കണമെന്നും രാഷ്ട്രീയ പരിഹാരമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് അതിനായി സമവായത്തിലെത്തണമെന്നും ഇരു വിഭാഗത്തോടും സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടതായി യുഎന്‍ വക്താവ് പറഞ്ഞു. ഇരു വിഭാഗത്തെത്തയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്തിയാല്‍ സംഘര്‍ഷത്തിന് അയവുണ്ടാകും എന്നാണ് യുഎന‍് കണക്കുകൂട്ടല്‍ . അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്.