ഇറാന്റെ സൈനികശക്തി ആര്‍ക്കും ഭീഷണിയല്ലെന്ന് ഹസന്‍ റൂഹാനി

Update: 2018-05-20 04:11 GMT
Editor : admin
ഇറാന്റെ സൈനികശക്തി ആര്‍ക്കും ഭീഷണിയല്ലെന്ന് ഹസന്‍ റൂഹാനി
Advertising

സൈനിക ദിനാചരണത്തിന്റെ ഭാഗമായി ഇറാന്‍ നടത്തിയ സൈനികശക്തിപ്രകടനത്തിനിടെയായിരുന്നു റൂഹാനിയുടെ പ്രതികരണം.

ഇറാന്റെ സൈനികശക്തി അയല്‍രാജ്യങ്ങള്‍ക്കുള്ള ഭീഷണിയല്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. സൈനിക ദിനാചരണത്തിന്റെ ഭാഗമായി ഇറാന്‍ നടത്തിയ സൈനികശക്തിപ്രകടനത്തിനിടെയായിരുന്നു റൂഹാനിയുടെ പ്രതികരണം. വിദേശനിര്‍മിത ആയുധങ്ങള്‍ക്കൊപ്പം ഇറാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു.തെഹ്റാനില്‍ നടന്ന സൈനിക പരേഡും യുദ്ധവിമാനങ്ങളുടെ പരീക്ഷണപ്പറക്കലും ഹസന്‍ റൂഹാനി പരിശോധിച്ചു.
റഷ്യന്‍നിര്‍മിത അത്യാധുനിക വ്യോമ പ്രതിരോധ മിസൈലായ എസ് 300 ആയിരുന്നു പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണം. ഒന്നിലധികം ലക്ഷ്യങ്ങളില്‍ ഉപയോഗിക്കാന്‍കഴിയുന്നതാണ് ഈ മിസൈല്‍സംവിധാനം. ജെറ്റ് വിമാനങ്ങള്‍ തകര്‍ക്കാനും മിസൈലുകള്‍ നശിപ്പിക്കാനും എസ് 300ന് കഴിയും. കഴിഞ്ഞ ആഴ്ചയാണ് എസ് 300 മിസൈലുകളുടെ ആദ്യസെറ്റ് റഷ്യ ഇറാന് കൈമാറിയത്. 2007 ല്‍ തന്നെ ഇറാന് മിസൈലുകള്‍ കൈമാറാന്‍ ധാരണയായിരുന്നെങ്കിലും 2010 ല്‍ യു എന്‍ ഉപരോധത്തെതുടര്‍ന്ന് റഷ്യ ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. ആണവകരാറില്‍ യുഎന്‍ ഒപ്പിട്ടതോടെയാണ് ഉപരോധം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറായത്. എന്നാല്‍ ഇറാന്‍ നടത്തിയ 4 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ കരാറിന്റെ ലംഘനമാണെന്ന നിലപാടിലാണ് അമേരിക്കയും മറ്റ് സഖ്യകക്ഷികളും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News