സിറിയയിലെ ജനതയുടെ ദുരിതത്തില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ

Update: 2018-05-20 22:21 GMT
Editor : Jaisy
സിറിയയിലെ ജനതയുടെ ദുരിതത്തില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ
Advertising

സര്‍ക്കാരും വിമതപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. യു എന്‍ സെക്യൂരിറ്റി കൌണ്‍സിലിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും ഗുട്ടറസ് അറിയിച്ചു

സിറിയയിലെ ജനതയുടെ ദുരിതത്തില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ. സര്‍ക്കാരും വിമതപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. യു എന്‍ സെക്യൂരിറ്റി കൌണ്‍സിലിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും ഗുട്ടറസ് അറിയിച്ചു. അതേസമയം ഇന്നലെ നടന്ന ആക്രമണത്തില്‍ 38 പേര്‍കൂടി മേഖലയില്‍ കൊല്ലപ്പെട്ടു. ഭൂമിയിലെ നരകമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ കിഴക്കന്‍ ഗൌത്തയെക്കുറിച്ച് പറഞ്ഞത്. മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ അദ്ദേഹം ആശങ്കയും അറിയിച്ചു.

ആക്രമണം നടക്കുന്ന മേഖലകയില്‍ 700ഏളം ആളുകള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമുണ്ട്. ചികിത്സക്കുള്ള സൌകര്യങ്ങള്‍ ഒരുക്കണം. കണ്‍മുന്നില്‍ മനുഷ്യനിര്‍മിത ദുരന്തമാണ് സഭവിച്ചുകൊണ്ടിരിക്കുന്നതും സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു. വിമതര്‍ക്കെതിരെ സൈന്യവും സഖ്യകക്ഷികളും ആക്രമണം തുടരുകയാണ് . ബുധനാഴ്ച മാത്രം 38 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. കിഴക്കന്‍ ഗൌത്തയില്‍ ഇതുവരെ 310 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1550 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നാല് ലക്ഷത്തോളം ജനങ്ങളാണ് കിഴക്കന്‍ ഗൌത്തയിലുള്ളത്. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ സിറിയന്‍ ആഭ്യന്ത്രയുദ്ധത്തിലെ തന്നെ വലിയ ആക്രമണമാണ് ഉണ്ടായത്. ബോംബുകള്‍ക്ക് പുറമെ ഷെല്ലാക്രമണവും മേഖലയിലുണ്ടായി. റോക്കറ്റ് ആക്രമണവും ഹെലികോപ്റ്ററുകളില്‍ ബാരല്‍ ബോംബ് വര്‍ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News