റൊഡ്രീഗോ ഡ്യൂട്ടെര്‍ട്ട് ഇനി ഫിലിപ്പീന്‍സിന്റെ നായകന്‍

Update: 2018-05-20 09:57 GMT
Editor : admin
റൊഡ്രീഗോ ഡ്യൂട്ടെര്‍ട്ട് ഇനി ഫിലിപ്പീന്‍സിന്റെ നായകന്‍
Advertising

തിങ്കളാഴ്ച്ച ഫിലിപ്പീന്‍സില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റൊഡ്രീഗോ ഡ്യൂട്ടെര്‍ട്ട് തിളക്കമാര്‍ന്ന വിജയം നേടിയതായതായാണ് അനൌദ്യോഗിക പ്രഖ്യാപനം.

ഫിലിപ്പീന്‍സിനെ ഇനി റൊഡ്രീഗോ ഡ്യൂട്ടെര്‍ട്ട് നയിക്കും. തിങ്കളാഴ്ച്ച ഫിലിപ്പീന്‍സില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റൊഡ്രീഗോ ഡ്യൂട്ടെര്‍ട്ട് തിളക്കമാര്‍ന്ന വിജയം നേടിയതായതായാണ് അനൌദ്യോഗിക പ്രഖ്യാപനം. ഔദ്യോഗിക ഫലപ്രഖ്യാപനം പിന്നീടുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 95.15% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഒന്നരക്കോടിയിലധികം വോട്ടുകള്‍ നേടി റൊഡ്രീഗോ ഡ്യൂട്ടെര്‍ട്ട് ഒന്നാമതും 95 ലക്ഷം വോട്ടുകള്‍ നേടി മാന്വല്‍ റോക്സസ് രണ്ടാമതുമെത്തി. ഇനി എണ്ണാനുള്ള വോട്ടുകള്‍ മുഴുവന്‍ റോക്സസിന് അനുകൂലമായാലും ജയം ഡ്യൂട്ടെര്‍ട്ടിന് തന്നെയാവും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ ആന്‍ഡ്രേ ഡി ബാറ്റിസ്റ്റയാണ് ഫലസൂചനകള്‍ നല്‍കിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ നിന്നുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള വോട്ടെണ്ണല്‍ കൂടി കഴിഞ്ഞാലാണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടക്കുക. തെരഞ്ഞെടുപ്പില്‍ 81 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. വിദ്വേഷം പടര്‍ത്തുന്ന പ്രസ്താവനകളിലൂടെ വിവാദ നായകനായ ആളാണ് റൊഡ്രീഗോ ഡ്യൂട്ടെര്‍ട്ട്. മുമ്പ് സര്‍ക്കാര്‍ പ്രോസിക്യൂട്ടറായിരുന്ന അദ്ദേഹം 22 വര്‍ഷമായി ദവാവോ നഗരത്തിന്റെ മേയറാണ്. ഡ്യൂട്ടെര്‍ട്ടയുടെ വിജയം ഏകാധിപത്യത്തിനു വഴി തെളിയിക്കുമെന്നുള്ള ആശങ്കകളും രാജ്യത്ത് ഉയരുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News