ആഗോളതലത്തില്‍ വന്‍ ചലനങ്ങള്‍ക്ക് വഴിതെളിയിക്കുന്ന തീരുമാനം
യൂറോപ്യന്‍ യൂണിയന്‍റെ കെട്ടുറപ്പിനെ മറ്റ് അംഗരാജ്യങ്ങളെയും ഇത് ബാധിക്കും.സ്വതന്ത്രരാഷ്ട്രമാവാനുള്ള സ്കോട്ട്‍ലാന്‍ഡിന്‍റെ ആവശ്യം വീണ്ടും
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്‍മാറ്റം ആഗോള രാഷ്ട്രീത്തില്‍ വലിയ പ്രത്യാഘാതമാകും ഉണ്ടാക്കുക.യൂറോപ്യന്‍ യൂണിയന്‍റെ കെട്ടുറപ്പിനെ മറ്റ് അംഗരാജ്യങ്ങളെയും ഇത് ബാധിക്കും.
സ്വതന്ത്രരാഷ്ട്രമാവാനുള്ള സ്കോട്ട്‍ലാന്‍ഡിന്‍റെ ആവശ്യം വീണ്ടും ഉയര്‍ന്ന് വരാനും ഈ ഫലം കാരണമാകും.
അന്തര്‍ദേശീയ രാഷ്ട്രീയത്തിലും ആഗോള സാന്പത്തിക രംഗത്തും ഇ.യുവില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്‍മാറ്റം വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. ബ്രെക്സിറ്റ് ഫലസൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍ തന്നെ ഇതിന്റെ സൂചന വിപണില്‍ പ്രതിഫലിച്ചു.,ബ്രിട്ടീഷ് പൌണ്ടിന്റെ മൂല്യം 31 വര്‍ഷത്തെ ഏറ്റവും താഴന്ന നിലയിലെത്തി.
ഇന്ത്യ-ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ഓഹരിവിപണികളിലും ബ്രക്സിറ്റിന്‍റെ പ്രതിഫലനം പ്രകടമായി. യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്ത് പോകരുതെന്ന ലോക നേതാക്കളുടെ അഭ്യര്‍ഥന പിന്തള്ളിയാണ് ബ്രിട്ടന്‍റെ ഇന്നത്തെ തീരുമാനം.
സാമ്പത്തികം,വ്യാപാരം, കുടിയേറ്റം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ വ്യാപക പ്രതിഫലനമാണ് ബ്രെക്സിറ്റ് സൃഷ്ടിക്കാന്‍ പോകുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ജര്‍മനി യോളം തന്നെ ശക്തമായ രാഷ്ട്രമാണ് ബ്രിട്ടന്‍ എന്നതിനാല്‍ അത് കെട്ടുറപ്പിനെ ബാധിക്കും. നിലവിലെ ഇയു അംഗങ്ങളിലെ അസംതൃപ്തരില്‍ പലരും ആ മാര്‍ഗം തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്.
ബ്രിട്ടന്റെ തന്നെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയില്‍ സ്കോട്ട് ലന്‍റ് സ്വതന്ത്ര വാദം വീണ്ടും ഉയര്‍ത്താന്‍ സാധ്യതവളരെ കൂടുതലാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്ത്