മുഖംമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഡോക്ടര്‍മാര്‍
അഗ്നിശമന സേന ഉദ്യോഗസ്ഥനായിരുന്നു അമേരിക്കക്കാരനായ പാട്രിക് ഹാര്‍ഡിസണ്‍. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരപകടത്തില്‍ പാട്രികിന്റെ മുഖം മുഴുവന്‍ തീയേറ്റ് കരിഞ്ഞ് പോയി.
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് അമേരിക്കയിലെ ഒരുകൂട്ടം ഡോക്ടര്‍മാര്‍. മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് 26 മണിക്കൂറത്തെ പരിശ്രമം കൊണ്ടാണ്.
അഗ്നിശമന സേന ഉദ്യോഗസ്ഥനായിരുന്നു അമേരിക്കക്കാരനായ പാട്രിക് ഹാര്‍ഡിസണ്‍. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരപകടത്തില്‍ പാട്രികിന്റെ മുഖം മുഴുവന്‍ തീയേറ്റ് കരിഞ്ഞ് പോയി. ന്യൂയോര്‍ക് സര്‍വകലാശാലയിലെ മെഡിക്കല്‍ സെന്ററില്‍ നടത്തിയ മുഖം മാറ്റി വെക്കല്‍ ശസ്ത്രക്രിയയിലൂടെ പുതിയമുഖം ലഭിച്ചിരിക്കുകയാണ് പാട്രിക്കിനിപ്പോള്‍. 26 മണിക്കൂറെന്ന ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ശസ്ത്രക്രിയക്ക് ശേഷമാണ് പാട്രികിന്റെ കരിഞ്ഞ മുഖം മാറ്റാനായത്.
ഒരുവര്‍ഷം മുമ്പാണ് ശസ്ത്രക്രിയ നടത്തിയത്. മുഖം മാറ്റിവെക്കാനുള്ള മുഖം ഡേവിഡ് റോഡ് ബാഗെന്ന മോട്ടോര്‍ സൈക്കിള്‍ അഭ്യാസിയില്‍ നിന്നാണെടുത്തത്. അപകടത്തില്‍പ്പെട്ട് തലച്ചോര്‍ മരണം സംഭവിച്ചയാളാണ് ഡേവിഡ്.