ഉയ്ഗൂര്‍ മുസ്‌ലിം മേഖലയില്‍ ചൈനീസ് സര്‍ക്കാറിന്റെ പുതിയ നിയന്ത്രണങ്ങള്‍

Update: 2018-05-21 23:30 GMT
Editor : Ubaid
ഉയ്ഗൂര്‍ മുസ്‌ലിം മേഖലയില്‍ ചൈനീസ് സര്‍ക്കാറിന്റെ പുതിയ നിയന്ത്രണങ്ങള്‍
Advertising

സിഞ്ചിയാങിനെ ചൈനയില്‍ നിന്ന് വേര്‍പെടുത്തി ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ് തുര്‍ക്കി വംശജരായ മുസ്‍ലിംകള്‍

ചൈനയിലെ സിഞ്ചിയാങ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്‌ലിം മേഖലയില്‍ ചൈനീസ് സര്‍ക്കാറിന്റെ പുതിയ നിയന്ത്രണത്തില്‍ പ്രതിഷേധം. എല്ലാ മതപരമായ ചടങ്ങുകളും പ്രവര്‍ത്തനങ്ങളും പരിപാടികളും നടത്തും മുമ്പ് ചൈനീസ് സര്‍ക്കാരിനെ അറിയിച്ചിരിക്കണമെന്നാണ് ഉത്തരവ്. ചൈനീസ് സര്‍ക്കാര്‍ വിഘടനവാദികളായി കാണുന്ന ഉയിഗൂര്‍ മുസ്ലീം മേഖലയിലാണ് ചൈനീസ് സര്‍ക്കാരിന്റെ പുതിയ നിയന്ത്രണം.

സിഞ്ചിയാങിനെ ചൈനയില്‍ നിന്ന് വേര്‍പെടുത്തി ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ് തുര്‍ക്കി വംശജരായ മുസ്‍ലിംകള്‍. ഉയിഗൂര്‍ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ പലപ്പോഴും അടിച്ചേല്‍പ്പിക്കാറുണ്ട്.

റമസാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനും ഇതിനനുസൃതമായി സ്കൂള്‍ സമയം ക്രമീകരിക്കുന്നതും സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിനെല്ലാം പുറമെയാണ് പുതിയ തീരുമാനം. ഇതു പ്രകാരം വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതുയോഗങ്ങള്‍, മതാചാര പരിപാടികള്‍, സമ്മേളനങ്ങള്‍, തുടങ്ങിയവയെല്ലാം ഇനി മുന്‍കൂട്ടി അനുമതി വാങ്ങണം. അനുമതി നിഷേധിച്ചാല്‍ പരിപാടി നടത്താനാകില്ല. സിഞ്ചിയാങ് പ്രവിശ്യയില്‍ മാത്രമാണ് ഇത്തരത്തില്‍ നിയന്ത്രണം. നേരത്തെ ഈ മേഖലയിലെ മുസ്ലീം പള്ളികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ബെയ്ജിങ് 350 ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News