പ്രവാചകനിന്ദ: ബംഗ്ലാദേശില്‍ 50 കാരനെ വെട്ടിക്കൊന്നു

Update: 2018-05-21 03:43 GMT
Editor : admin
പ്രവാചകനിന്ദ: ബംഗ്ലാദേശില്‍ 50 കാരനെ വെട്ടിക്കൊന്നു
Advertising

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ബംഗ്ലാദേശില്‍ ടെയിലറെ വെട്ടിക്കൊന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ബംഗ്ലാദേശില്‍ ടെയിലറെ വെട്ടിക്കൊന്നു. ശനിയാഴ്ച ഉച്ചയോടെ മധ്യ ബംഗ്ലാദേശിലെ തംഗയിലായിരുന്നു സംഭവം. ദുബൈല്‍ സ്വദേശിയായ നിഖില്‍ ചന്ദ്ര ജോര്‍ദര്‍ ആണ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ മൂന്നു യുവാക്കളാണ് 50 കാരനായ നിഖിലിനെ ആക്രമിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന അദ്ദേഹത്തിന്റെ കഴുത്തിലും തലയിലും അക്രമികള്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ് നിലത്തുവീണ നിഖില്‍ ചന്ദ്ര സംഭവ സ്ഥലത്തു തന്നെ മരിച്ചു. അക്രമികളില്‍ നിന്നും കളഞ്ഞുപോയ ബാഗില്‍ നിന്നും ചില തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നിഖില്‍ ചന്ദ്രയ്‌ക്കെതിരെ മുസ്ലീങ്ങള്‍ 2012 ല്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായിരുന്ന നിഖില്‍ ജോര്‍ദര്‍ പിന്നീട് മോചിതനായി. അന്നു മുതല്‍ അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും സുരക്ഷാ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ബംഗ്ലാദേശിലെ സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള മാസികയുടെ പത്രാധിപരും നിരീശ്വരവാദിയുമായ സുല്‍ഹാസ് മന്നനെ തിങ്കളാഴ്ച ഒരു സംഘം കൊന്നിരുന്നു. നിരീശ്വരവാദിയായ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ റസൂല്‍ കരീം സിദ്ധീഖ് എന്നയാള്‍ അതിന് രണ്ടു ദിവസം മുമ്പ് കൊലപ്പെട്ടു. ഐഎസുമായി ബന്ധമുള്ളവരാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. തുടര്‍ച്ചായായുണ്ടാകുന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്നും ആരോപണമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News