യുഎസ് വൈസ് പ്രസിഡന്റ് ഈജിപ്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി

Update: 2018-05-21 12:39 GMT
Editor : Subin
യുഎസ് വൈസ് പ്രസിഡന്റ് ഈജിപ്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി
Advertising

ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതില്‍ അറബ് ലോകത്ത് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പശ്ചിമേഷ്യ സന്ദര്‍ശനം.

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍ സീസിയുമായി കൂടിക്കാഴ്ച നടത്തി. പെന്‍സിന്റെ പശ്ചിമേഷ്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ച ശേഷമുള്ള ആദ്യ പശ്ചിമേഷ്യന്‍ സന്ദര്‍ശനമാണിത്.

ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതില്‍ അറബ് ലോകത്ത് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പശ്ചിമേഷ്യ സന്ദര്‍ശനം. ആദ്യം ഈജിപ്തിലെത്തിയ പെന്‍സ് പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍ സീസിയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൗഹൃദത്തിന്റെ സന്ദേശമായാണ് കൂടിക്കാഴ്ചയെ കാണുന്നതെന്ന് അല്‍ സീസി പ്രതികരിച്ചു.

ജോര്‍ദാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലും പെന്‍സ് സന്ദര്‍ശനം നടത്തും. ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുമായും കൂടിക്കാഴ്ച നടത്തും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്ന പെന്‍സ് നെസറ്റിനെ അഭിസംബോധന ചെയ്യും. പെന്‍സിനെ ഫലസ്തീന്‍ പ്രദേശത്തേക്ക് കടത്തില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞിട്ടുണ്ട്. ഡിസംബറിലാണ് പശ്ചിമേഷ്യന്‍ സന്ദര്‍ശനം തീരുമാനിച്ചിരുന്നതെങ്കിലും യുഎസ് കോണ്‍ഗ്രസില്‍ നികുതി പരിഷ്‌കാരത്തില്‍ വോട്ടിങ് നടക്കുന്നതിനാല്‍ നീട്ടിവെക്കുകയായിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News