ട്രംപ് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി

Update: 2018-05-21 14:36 GMT
Editor : admin
ട്രംപ് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി
Advertising

1238 പ്രതിനിധികളുടെ പിന്തുണയോടെയാണ് ട്രംപ് മല്‍സരിക്കാന്‍ യോഗ്യത നേടിയത്.

അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് യോഗ്യത നേടി. 1238 പ്രതിനിധികളുടെ പിന്തുണയോടെയാണ് ട്രംപ് നേടിയത്. ഇനി അഞ്ച് സംസ്ഥാനങ്ങളിലെ പ്രൈമറികള്‍ കൂടി നടക്കാനിരിക്കെയാണ് ട്രംപ് നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനാവശ്യമായ പ്രതിനിധികളെ നേടിയത്.

1237 പേരുടെ പിന്തുണയായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാകാന്‍ വേണ്ടിയിരുന്നത്. ഇതില്‍ 1238 പേരുടെ പിന്തുണ നേടിയാണ് നിലവില്‍ ഡൊണാള്‍ഡ് ട്രംപ് യോഗ്യത നേടിയിരിക്കുന്നത്. എതിരാളികളായ ടെഡ് ക്രൂസ്, ജോണ്‍ കാസിച്ച് എന്നിവര്‍ നേരത്തെ പിന്മാറിയതോടെ, ട്രംപ് മാത്രമാണ് ഇപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നിരയിലുള്ളത്.

ഇനി ജൂലൈയില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷനില്‍ നിലവിലെ പ്രതിനിധികള്‍ ട്രംപിനനുകൂലമായി വോട്ട് ചെയ്താല്‍ ട്രംപാകും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. എന്നാല്‍, റിപ്പബ്ലിക്കന്‍ നേതാക്കള്‍ പലരും ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മാനസികമായി സ്വീകരിച്ചിട്ടില്ല. റിപ്പബ്ലിക് നേതൃത്വം ദേശീയ കണ്‍വെന്‍ഷനില്‍ പുതിയ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കുകയും കണ്‍വെന്‍ഷനിലെ പ്രതിനിധികള്‍ ട്രംപിനെ കയ്യൊഴിയുകയും ചെയ്താല്‍ മാത്രമാണ് ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഭീഷണി ഉയരുകയുള്ളൂ. ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം തമാശയായി മാത്രം കണ്ടിരുന്ന റിപ്പബ്ലിക്കന്‍ നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ് ബിസിനസുകാരനായ ട്രംപ് പ്രചാരണത്തില്‍ മറ്റ് സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കിയത്.

ഡെമോക്രാറ്റുകളില്‍ മുന്‍വിദേശകാര്യ സെക്രട്ടറിയും സെനറ്ററുമായ ഹിലരി ക്ലിന്‍റണ്‍ എതിര്‍സ്ഥാനാര്‍ത്ഥി ബേണി സാന്‍ഡേഴ്സിനേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഹിലരി ക്ലിന്‍റണ്‍ തന്നെയാകും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ എതിരാളിയെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News