യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിസ ഇളവ് ചര്‍ച്ചകള്‍ സജീവമാക്കി തുര്‍ക്കി

Update: 2018-05-21 07:06 GMT
Editor : admin
യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിസ ഇളവ് ചര്‍ച്ചകള്‍ സജീവമാക്കി തുര്‍ക്കി
Advertising

വിഷയം ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കിയുടെ യൂറോപ്യന്‍ കമ്മീഷന്‍ മന്ത്രി ബ്രസ്സല്‍സ് സന്ദര്‍ശിക്കും.

യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിസ ഇളവ് ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി തുര്‍ക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കിയുടെ യൂറോപ്യന്‍ കമ്മീഷന്‍ മന്ത്രി ബ്രസ്സല്‍സ് സന്ദര്‍ശിക്കും. സന്ദര്‍ശനം വളരെ അടുത്ത ദിവസം തന്നെയുണ്ടാകുമെന്ന് ഉപ പ്രധാനമന്ത്രി നുഅ്മാന്‍ കുര്‍ത്തുല്‍മസ് പറഞ്ഞു.

തുര്‍ക്കി മന്ത്രിസഭാ യോഗമാണ് വിസ ഇളവ് ചര്‍ച്ചകള്‍ സജീവമാക്കാന്‍ തീരുമാനിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിസ ഇളവ് കാലങ്ങളായി തുര്‍ക്കിയുടെ ആവശ്യമാണ്. തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഉണ്ടാക്കിയ അഭയാര്‍ഥി കരാറിന് തുര്‍ക്കി മുന്നോട്ട് വെച്ച പ്രധാന ഉപാധിയായിരുന്നു വിസ ഇളവ്. എന്നാല്‍ വിസ ഇളവ് നല്‍കാന്‍ തുര്‍ക്കിയുടെ തീവ്രവാദ നിയമങ്ങള്‍ മാറ്റണം എന്നതടക്കമുള്ള ഉപാധികള്‍ യൂറോപ്യന്‍ കമ്മീഷന്‍ മുന്നോട്ട് വെച്ചു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ തെറ്റുകയായിരുന്നു.

കൂടുതല്‍ ഉപാധികള്‍ മുന്നോട്ട് വെക്കുകയാണെങ്കില്‍ സ്വന്തം വഴി നോക്കുമെന്ന് ഉര്‍ദുഗാന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിസ ഇളവ് ലഭിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഉര്‍ദുഗാന് മാത്രമായിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ താക്കീത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ വിസ ഇളവ് ചര്‍ച്ചകള്‍ തുര്‍ക്കി സജീവമാക്കിയിരിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News