ജെയിംസ് കോമിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഡോണൾഡ് ട്രംപ്
നേരത്തെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണമാണ് ട്രംപും എഫ്.ബി.ഐ ഡയറക്ടർ കോമിയും തമ്മിലുള്ള ബന്ധം വഷളായതിന് കാരണം
എഫ്.ബി.ഐ മുൻ ഡയറക്ടർ ജെയിംസ് കോമിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. കോമിയുടെ ആരോപണങ്ങൾ തെറ്റാണെന്നും നുണകളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. തന്നോട് കൂറുപുലർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് എഫ്.ബി.ഐ ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട കോമിയുടെ പ്രസ്താവന. ഇതിനെതിരെയാണ് ട്വിറ്ററിലൂടെ ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണമാണ് ട്രംപും എഫ്.ബി.ഐ ഡയറക്ടർ കോമിയും തമ്മിലുള്ള ബന്ധം വഷളായതിന് കാരണം. യുഎസ് കോണ്‍ഗ്രസില്‍ മൊഴി നല്‍കിയപ്പോഴാണ് ജയിംസ് കോമി പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
തന്‍റെ വാക്കുകള്‍ പ്രസിഡന്‍റ് ട്രംപിനെ അസ്വസ്ഥനാക്കുന്നുണ്ട്. അതിനാലാണ് തനിക്കെതിരെയും എഫ്.ബി.ഐക്കെതിരെയും അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് എഫ്.ബി.ഐ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും ജയിംസ് കോമി പറയുന്നു. എഫ്.ബി.ഐ മുന്‍ മേധാവിയുടെ പുതിയ വെളിപ്പെടുത്തല്‍ സത്യമെന്ന് തെളിഞ്ഞാല്‍ ട്രംപിന് ഭരണകാര്യങ്ങള്‍ കടുപ്പമാകും.