ഉത്തരകൊറിയക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ

Update: 2018-05-22 21:15 GMT
Editor : Ubaid
ഉത്തരകൊറിയക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ
Advertising

ഉത്തര കൊറിയയുടെക​യ​റ്റു​മ​തി വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ ല​ക്ഷ്യ​വെ​ച്ചു​ള്ള പ്ര​മേ​യം യു.​എ​ൻ ര​ക്ഷാ​സ​മി​തി വോ​ട്ടി​നി​ട്ടാണ് പാസാക്കിയത്.

ഉത്തരകൊറിയക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ. ഉത്തരകൊറിയയുടെ കയറ്റുമതി വരുമാനം ഗണ്യമായി കുറക്കുക ലക്ഷ്യം വെച്ചുള്ള പ്രമേയം യുഎന്‍ രക്ഷാസമിതി ഐകകണ്ഠ്യേന പാസാക്കി. മേഖലയില്‍ ഭീതി പടര്‍ത്തി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം തുടരുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ സുരക്ഷാകൌണ്‍സില്‍ ക​ടു​ത്ത​ന​ട​പ​ടി സ്വീകരിച്ചത്. പ്ര​ധാ​ന വ​രു​മാ​ന​സ്രോ​ത​സ്സാ​യ ക​ൽ​ക്ക​രി,ഇ​രു​മ്പ​യി​ര്, ലെ​ഡ്​​, ക​ട​ൽ വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തിക്ക് ഇതുവഴി ഉപരോധമേര്‍പ്പെടുത്തി.

ഉത്തര കൊറിയയുടെക​യ​റ്റു​മ​തി വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ ല​ക്ഷ്യ​വെ​ച്ചു​ള്ള പ്ര​മേ​യം യു.​എ​ൻ ര​ക്ഷാ​സ​മി​തി വോ​ട്ടി​നി​ട്ടാണ് പാസാക്കിയത്. മൂന്ന് ബില്യന്‍ ഡോളറി‍ന്‍റെ കയറ്റുമതി ഇടപാട് ഇതിലൂടെ തടയും. ഉ​ത്ത​ര​ കൊ​റി​യ​യു​മാ​യി വ്യാ​പാ​ര​ബ​ന്ധം തു​ട​ങ്ങു​ന്ന​തും ആ ​രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ൾ വി​ദേ​ശ​ത്ത്​ പ​ണി​യെ​ടു​ക്കു​ന്നതിനും ഇതോടെ വിലക്കുണ്ടാവും. അതേസമയം തങ്ങള്‍ക്കെതിരെയുള്ളനീക്കത്തിന് പിന്നില്‍ അമേരിക്കയും ദക്ഷിണ കൊറിയയുമാണെന്ന് ഉത്തരകൊറിയ ആരോപിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News