ശര്‍ബത് ഗുലക്ക് പാക് കോടതി ജാമ്യം നിഷേധിച്ചു

Update: 2018-05-23 13:15 GMT
ശര്‍ബത് ഗുലക്ക് പാക് കോടതി ജാമ്യം നിഷേധിച്ചു
Advertising

ജാമ്യാപേക്ഷ പരിഗണിച്ച പ്രത്യേക കോടതി ചെയ്ത കുറ്റത്തിന് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗുല നിഷേധിച്ചതായി കോടതി നിരീക്ഷിച്ചു.

അഫ്ഗാന്‍ മൊണാലിസ എന്നറിയപ്പെടുന്ന ശര്‍ബത് ഗുലക്ക് പാകിസ്താന്‍ കോടതി ജാമ്യം നിഷേധിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച പ്രത്യേക കോടതി ചെയ്ത കുറ്റത്തിന് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗുല നിഷേധിച്ചതായി കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ശര്‍ബത് ഗുലയെ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. ഗുലക്ക് പാക് പൗരത്വം നല്‍കിയ മൂന്ന് നാദ്ര ഉദ്യോഗസ്ഥര്‍ക്കെതിരെയും എഫ്എഐ അന്വേഷണം നടത്തുന്നുണ്ട്. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 26നാണ് പാക് ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി ഗുലയെ പെഷവാറില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. 2014 ഏപ്രിലിൽ ശർബത് ഗുല, ശർബത് ബീബി എന്ന പേര് ഉപയോഗിച്ച് തിരിച്ചറിയൽ കാർഡിനായി അപേക്ഷിച്ചു എന്നതാണ് കുറ്റം.

Tags:    

Similar News