ബാഗ്‌ദാദില്‍ വീണ്ടും കാര്‍ബോംബ് സ്ഫോടനം; 23 പേര്‍ കൊല്ലപ്പെട്ടു

Update: 2018-05-23 11:13 GMT
Editor : Ubaid
ബാഗ്‌ദാദില്‍ വീണ്ടും കാര്‍ബോംബ് സ്ഫോടനം; 23 പേര്‍ കൊല്ലപ്പെട്ടു
Advertising

ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദിലെ തെക്കന്‍ ജില്ലയായ ഷിയയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് കാര്‍ബോംബ് സ്ഫോടനം ഉണ്ടായത്.

ഇറാഖിലെ ബാഗ്‌ദാദില്‍ വീണ്ടും കാര്‍ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ഉത്തര വാദിത്തം ഐഎസ് ഏറ്റെടുത്തു. ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദിലെ തെക്കന്‍ ജില്ലയായ ഷിയയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് കാര്‍ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ 23 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘം അറിയിച്ചു. സ്ഫോടനത്തില്‍ 45 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ബാഗ്‌ദാദില്‍ ഇനിയും സ്ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് ഐഎസ് ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അമില്‍ ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ കാര്‍ബോംബ് സ്ഫോടനമുണ്ടാകുമെന്നാണ് ഐഎസിന്റെ മുന്നറിയിപ്പ്. മൌസിലില്‍ ഐഎസിനെതിരെ പോരാട്ടം ശക്തമായിതുടരുന്നതിന്റെ പ്രതികാര നടപടിയായാണ് ഈ സ്ഫോടനങ്ങളെന്ന് ഔദ്യോഗിക കുറിപ്പില്‍ ഐഎസ് വ്യക്തമാക്കുന്നു. മൌസിലിലെ ഐഎസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന പല മേഖലകളും ഇപ്പോള്‍ സൈന്യം തിരികെ പിടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഐഎസ്ഐഎല്ലിന് ഇറാഖില്‍ കാലിടറുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News