വിവാഹത്തിന് മുന്‍പ് സംസാരിച്ച പ്രതിശ്രുത വധൂവരന്‍മാരെ വെടിവെച്ച് കൊന്നു

Update: 2018-05-23 10:46 GMT
Editor : Jaisy
വിവാഹത്തിന് മുന്‍പ് സംസാരിച്ച പ്രതിശ്രുത വധൂവരന്‍മാരെ വെടിവെച്ച് കൊന്നു
Advertising

പാകിസ്താനിലെ സിന്ധില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്

വിവാഹത്തിന് മുന്‍പ് പരസ്പരം സംസാരിച്ച പ്രതിശ്രുത വധൂവരന്മാരെ പെണ്‍കുട്ടിയുടെ അമ്മാവന്‍ വെടിവെച്ച്‌ കൊന്നു. പാകിസ്താനിലെ സിന്ധില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

ഗോട്ട്കി നഗരത്തില്‍ വച്ച് സംസാരിച്ചുകൊണ്ടിരുന്ന നസീറന്‍ എന്ന പെണ്‍കുട്ടിയേയും വരന്‍ ഷാഹിദിനെയുമാണ് അമ്മാവന്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്‍മാരെ അറസ്റ്റ്ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. പാകിസ്താനില്‍ ദുരഭിമാന കൊലകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ മാസം കുടുംബത്തിന്റെ സമ്മതം കൂടാതെ വിവാഹിതരായ സഹോദരിയെയും ഭര്‍ത്താവിനെയും സഹോദരന്‍ കൊലപ്പെടുത്തിയിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News