ഗുലനുമായി ബന്ധം: തുര്‍ക്കിയില്‍ ആയിരത്തിലധികം പേര്‍ അറസ്റ്റില്‍

Update: 2018-05-25 16:36 GMT
ഗുലനുമായി ബന്ധം: തുര്‍ക്കിയില്‍ ആയിരത്തിലധികം പേര്‍ അറസ്റ്റില്‍
Advertising

വിമത നേതാവ് ഫതഹുല്ല ഗുലനുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്ന 1009 പേരെയാണ് തുർക്കി സൈന്യം അറസ്റ്റ് ചെയ്തത്

ഫത്ഹുല്ല ഗുലനുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്ന ആയിരത്തിലധികം പേരെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂലൈയില്‍ നടന്ന പട്ടാള അട്ടിമറിക്ക് പിന്നില്‍ അമേരിക്കയില്‍ കഴിയുന്ന ഫത്ഹുല്ല ഗുലനാണെന്നാണ് തുര്‍ക്കിയുടെ ആരോപണം.

അമേരിക്കയിലുള്ള തുർക്കി വിമത നേതാവ് ഫതഹുല്ല ഗുലനുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്ന 1009 പേരെയാണ് തുർക്കി സൈന്യം അറസ്റ്റ് ചെയ്തത്. നേരത്തെ പട്ടാള അട്ടിമറിശ്രമത്തിന്‍റെ പിന്നാലെ രാജ്യത്ത് നടന്ന റെയ്ഡില്‍ 10,000ത്തിലധികം പൊലീസ്, സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ അരലക്ഷത്തോളം പേർ അറസ്റ്റിലായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യം പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറുന്നത് സംബന്ധിച്ച തെരഞ്ഞെടുപ്പില്‍ തുര്‍ക്കി അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു.

Tags:    

Similar News