ഫോട്ടോ ഗംഭീരമാകാന്‍ വധുവിന്റെ ഗൌണിന് തീയിട്ടു

Update: 2018-05-25 02:29 GMT
Editor : Jaisy
ഫോട്ടോ ഗംഭീരമാകാന്‍ വധുവിന്റെ ഗൌണിന് തീയിട്ടു
Advertising

ചൈനയിലാണ് സംഭവം

വിവാഹം എങ്ങിനെയെങ്കിലും വ്യത്യസ്തമാക്കുക എന്ന് തല പുകഞ്ഞ് ചിന്തിക്കുന്നവരാണ് ഇന്നത്തെ യുവതിയുവാക്കള്‍. അതിന് വേണ്ടി എന്ത് സാഹസവും ചെയ്യാനും അവര്‍ തയ്യാറാണ്. കല്യാണ ഫോട്ടോയാണെങ്കില്‍ പറയുകയേ വേണ്ട. ചൈനയില്‍ നടന്ന ഒരു വിവാഹ ഫോട്ടോ ഷൂട്ട് വധുവിന്റെ ജീവന് തന്നെ ഭീഷണിയായി. വ്യത്യസ്തതക്കായി വധുവിന്റെ ഗൌണിന് തീ കൊളുത്തിയാണ് ഫോട്ടോ ഷൂട്ട് നടത്തിയത്.

പുഴയുടെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുക്കുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍ വ്യത്യസ്തതയ്ക്കുവേണ്ടി വധുവിന്റെ ഗൗണില്‍ തീ കൊളുത്തിയത്. പുഴയോരത്ത് ശക്തമായ കാറ്റുണ്ടായതിനാല്‍ നിമിഷങ്ങള്‍ കൊണ്ട് ഗൌണിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഫോട്ടോഗ്രാഫറുടെ സഹായി അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വധു പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വിവാഹ ഷൂട്ടിങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News