പാനമ: അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് നവാസ് ശെരീഫ്
നവാസ് ശെരീഫിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. ബ്രിട്ടണിലെ സ്വകാര്യ കന്പനിയില്‍ നവാസ് ശെരീഫിനും മകനും അനധികൃത സ്വത്തുണ്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പാനമ പേപ്പര്‍ വിവാദത്തില്‍ തനിക്കെതിരായ സാമ്പത്തിക ആരോപണങ്ങളില്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ശെരീഫ്. സുപ്രീം കോടതിയുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണമെന്നും നവാസ് ശെരീഫ് ആവശ്യപ്പെട്ടു. നവാസ് ശെരീഫിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. ബ്രിട്ടണിലെ സ്വകാര്യ കന്പനിയില്‍ നവാസ് ശെരീഫിനും മകനും അനധികൃത സ്വത്തുണ്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് നിലവില്‍ അന്വേഷണം നടത്തുന്നത്.
എന്നാല്‍ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് നവാസ് ശെരീഫ് ആവശ്യപ്പെട്ടത്.
ഇക്കാര്യമാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയക്കുമെന്നും നവാസ് ശെരീഫ് പറഞ്ഞു. അന്വേഷണത്തിലൂടെ തന്‍റെ നിരപരാധിത്തം തെളിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നവാസ് ശെരീഫ് പറഞ്ഞു. ബ്രിട്ടണിലെ ഓഫ് ഷോര്‍ കന്പനികളില്‍ നവാസ് ശെരീഫിനും മക്കളായ ഹസ്സനും ഹുസൈനും അനധികൃത സ്വത്തുണ്ടെന്നാണ് പാനമ രേഖകള്‍. എന്നാല്‍ കുടുംബ വ്യവസായങ്ങളില്‍ നിന്ന് നിയമപരമായി സമ്പാദിച്ചതാണ് സ്വത്താണെന്നാണ് നവാസ് ശെരീഫിന്‍റെ വിശദീകരണം.