രാജിയില്ലെന്ന് ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി

Update: 2018-05-25 14:40 GMT
Editor : Sithara
രാജിയില്ലെന്ന് ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി
Advertising

പ്രസിഡന്‍റ് മിഷേല്‍ ഓണുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഹരീരി തീരുമാനം അറിയിച്ചത്.

ലെബനന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും തത്കാലം രാജിവെക്കില്ലെന്ന് സാദ് ഹരീരി. പ്രസിഡന്‍റ് മിഷേല്‍ ഓണുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഹരീരി തീരുമാനം അറിയിച്ചത്. സൌദിയില്‍ വെച്ച് രാജി പ്രഖ്യാപിച്ച ഹരീരി കഴിഞ്ഞ ദിവസമാണ് സ്വന്തം രാജ്യത്ത് തിരികെ എത്തിയത്.

ഏറെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വഴിവെച്ച രാജി പ്രഖ്യാപനമാണ് ഒടുവില്‍ ഹരീരി പിന്‍വലിച്ചിരിക്കുന്നത്. നവംബര്‍ നാലിനാണ് സൌദി ടെലിവിഷനിലൂടെ ലെബനാന്റെ പ്രധാനമന്ത്രി സ്ഥാനം താന്‍ രാജിവെക്കുകയാണെന്ന പ്രഖ്യാപനം സാദ് ഹരീരി നടത്തിയത്. തുടര്‍ന്ന് പലവിധ രാഷ്ട്രീയ ആരോപണങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. സൌദി നിര്‍ബന്ധിപ്പിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്നു വരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്‍റുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സ്വാതന്ത്രദിനത്തില്‍ ഹരീരി തിരികെ ലെബനനില്‍ എത്തി. പ്രസിഡന്‍റ് മിഷേല്‍ ഓണുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തന്റെ നിലപാട് തിരുത്തിക്കൊണ്ട് സാദ് ഹരീരി രംഗത്ത് വന്നത്. രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരികെ എത്തിയ സാദ് ഹരീരിക്ക് അനുയായികള്‍ വമ്പന്‍ സ്വീകരണമാണ് ഒരുക്കിയത്. ആയിരങ്ങളാണ് അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നില്‍ തടിച്ച് കൂടിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News