ബിഷപ്പ് ജുആന്‍ ബാരസിനെ അനുകൂലിച്ചതില്‍ മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചു
ചിലിയില്‍ സന്ദര്‍ശത്തിനെത്തിയ മാര്‍പാപ്പ ബിഷപ് ജുആന്‍ ബാരസിനെതിരെയുള്ള ആരോപണം തള്ളുകയും ബിഷപ് നിരപരാധിയാണെന്ന് പറയുകയും ചെയ്തിരുന്നു
ലൈഗിംകാതിക്രമം നടത്തിയ ചിലിയന്‍ വികാരിയെ സംരക്ഷിച്ചു എന്ന ആരോപണം നേരിടുന്ന ബിഷപ്പ് ജുആന്‍ ബാരസിനെ അനുകൂലിച്ച് രംഗത്തെത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.
ചിലിയില്‍ സന്ദര്‍ശത്തിനെത്തിയ മാര്‍പാപ്പ ബിഷപ് ജുആന്‍ ബാരസിനെതിരെയുള്ള ആരോപണം തള്ളുകയും ബിഷപ് നിരപരാധിയാണെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അതിക്രമത്തിനിരയാവരെ സങ്കടപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു.
2010 ലാണ് ഫാദര്‍ ഫെര്‍ണാണ്ടോ കരാദിമക്കെതിരെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നത്. സംഭവത്തില്‍ ഫാദര്‍ കരാദിമ കുറ്റക്കാരനെന്ന് കണ്ടെത്തി വത്തിക്കാന്‍ ആജീവാനന്തം വ്രതവും ധ്യനവുമായി കഴിയാന്‍ വിധിച്ചു. സംഭവം നടക്കുമ്പോള്‍ അടുത്തുണ്ടായിരുന്നെന്നും എന്നാല്‍ പീഡനം തടയാന്‍ ഒന്നും ചെയ്തില്ലെന്നുമാണ് ബിഷപ് ജുആന്‍ ബാരസിനെതിരെയുള്ള ആരോപണം.
എന്നാല്‍ ഈ ആരോപണം നിഷേധിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തിയത്. തെളിവില്ലാത്ത അപവാദം മാത്രമാണിതെന്ന് മാര്‍പാപ്പ പറഞ്ഞു. ഇത് ചിലിയില്‍ പ്രതിഷേധത്തിനിടയാക്കി. ഈ സാഹചര്യത്തിലാണ് പരാമര്‍ശത്തില്‍ മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചത്. എന്നാല്‍ ബിഷപ് ജുആന്‍ നിരപരാധിയാണെന്ന പരാമര്‍ശത്തില്‍ മാര്‍പാപ്പ ഉറച്ചു നിന്നു.