‌നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു പേര്‍ മരിച്ചു

Update: 2018-05-26 07:28 GMT
‌നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു പേര്‍ മരിച്ചു
Advertising

നേപ്പാളിലെ നുവാകോട്ട് ജില്ലയിലെ വനപ്രദേശത്തിനടുത്താണ് അപകടം.

നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പിഞ്ചു കുഞ്ഞടക്കം ഏഴ് പേര്‍ മരിച്ചു. മരിച്ച ഏഴു പേരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. നേപ്പാളിലെ നുവാകോട്ട് ജില്ലയിലെ വനപ്രദേശത്തിനടുത്താണ് അപകടം.

ഇന്നലെ ഉച്ചക്ക് കാഠ്മണ്ഡുവില്‍ നിന്നും പുറപ്പെട്ട ഫിഷ്‌ടെയില്‍ എയര്‍ ഹെലികോപ്റ്റര്‍ ഇടക്ക് വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഖോര്‍ക്കയില്‍ നിന്നും കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെയാണ് തകര്‍ന്നു വീണത്. നുവാകോട്ട് ജില്ലയിലെ ബതിന ദാന്ത ഏരിയയില്‍ വെച്ചാണ് അപകടമുണ്ടായത്. നേപ്പാളില്‍ നിന്ന് 140 കിലോ മീറ്റര്‍ ദൂരത്താണ് നുവാകോട്ട്. ഫിഷ് ടെയിലിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ഹെലികോപ്റ്റര്‍ അപകട സ്ഥലത്തെത്തി. നവജാത ശിശുവിന്റെ വിദഗ്ധ ചികില്‍സക്കായി യാത്ര തിരിച്ച സംഘമാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാള്‍ സൈന്യം സ്ഥലത്ത് എത്തി. പ്രതികൂല കാലവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചുവെന്ന് പൊലീസ് പറഞ്ഞു. അപകടം ഫിഷ് ടെയില്‍ അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Tags:    

Similar News