ചൈനയില്‍ റമദാന്‍ പുണ്യം പകര്‍ന്ന് ഇന്ത്യാക്കാര്‍

Update: 2018-05-26 14:20 GMT
Editor : Jaisy
ചൈനയില്‍ റമദാന്‍ പുണ്യം പകര്‍ന്ന് ഇന്ത്യാക്കാര്‍
Advertising

പള്ളിയോട്​ ചേർന്ന്​ ഇഫ്താർ ഒരുക്കുന്നതിൽ മലയാളികളും ഏറെ സജീവമാണ്

ചൈനയിൽ റമദാൻ വ്രതമനുഷ്ഠിച്ചും ഇഫ്താർ ഒരുക്കിയും തദ്ദേശീയർക്കൊപ്പം ഇന്ത്യക്കാർ ഉൾപ്പെടുന്ന നിരവധി വിദേശികളും. പള്ളിയോട്​ ചേർന്ന്​ ഇഫ്താർ ഒരുക്കുന്നതിൽ മലയാളികളും ഏറെ സജീവമാണ്​.

ചൈനയിലെ രണ്ട്​ പ്രധാന നഗരങ്ങളായ ഗാങ്​ഷൂ, യിവു എന്നിവിടങ്ങളിലാണ്​ റമദാൻ സജീവത കൂടുതൽ. ഗാങ്​ഷുവിലെ അബി വഖാസ്​ പള്ളിയിലും യിവുവിലെ പ്രധാന പള്ളിയിലും നടക്കുന്ന ഇഫ്​താർ ചടങ്ങിൽ നൂറുകണക്കിനാളുകളാണ്​ നിത്യം പങ്കുചേരുന്നത്​. ചൈനീസ്​ മുസ്ലിംകൾക്കു പുറമെ, ഇന്ത്യ, പാകിസ്​താൻ, ഈജിപ്ത്​, ശ്രീലങ്ക, ബംഗ്ലാദേശ്​, ലബനാൻ, ജോർദാൻ എന്നിവിടങ്ങളിൽ നിന്ന്​ ബിസിനസ്​ ആവശ്യാർഥം ഇവിടെ ചേക്കേറിയ നിരവധി മുസ്ലീംകളും ഇഫ്താറിനായി പള്ളിയിൽ ഒത്തുചേരുന്നു. ഇരു നഗരങ്ങളിലുമായി നൂറോളം മലയാളികളും ഉണ്ട്​.

യിവുവിൽ മാത്രം 35,000 മുസ്ലിംകൾ ഉണ്ട്​. പുറമെ നിന്നുള്ളവരുടെ ആധിക്യം കൂടിയതോടെ ചൈനീസ്​ അധികൃതർ തന്നെയാണ്​ പ്രാർഥനാ സൗകര്യവും മറ്റും ഒരുക്കിയത്​. ചൈനയുടെ ദക്ഷിണ ഭാഗത്തുള്ള ഗാങ്​ഷൂവിലാണ്​ മുസ്​ലിംകൾ കൂടുതൽ. 36 ഒാളം മുസ്ലിം റസ്റ്റോറന്റുകളാണ്​ ഇപ്പോൾ ഇവിടെയുള്ളത്​.

വാണിജ്യ നഗരങ്ങളിലേക്ക്​ പുറം രാജ്യങ്ങളിൽ നിന്നുള്ളവരുടെ വരവ്​ വർധിച്ചതോടെ​ കൂടുതൽ കേന്ദ്രങ്ങളിൽ താൽക്കാലിക പ്രാർഥനാ സൗകര്യവും രൂപം കൊണ്ടു വരികയാണ്​. ചൈനയിലെ പൊതുസമൂഹം റമദാൻ വ്രതത്തെ വലിയ താൽപര്യത്തോടെയാണിപ്പോൾ നോക്കിക്കാണുന്നതും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News