കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്ക - ദക്ഷിണ കൊറിയ പദ്ധതി; ഹാക്കര്‍മാര്‍ രേഖകള്‍ ചോര്‍ത്തി
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി തയ്യാറാക്കിയ യുദ്ധ പദ്ധതികള്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി.
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി തയ്യാറാക്കിയ യുദ്ധ പദ്ധതികള്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കുന്നത് ഉള്‍പ്പെടെ പദ്ധതിയിലുണ്ട്. ദക്ഷിണ കൊറിയയാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ കാര്യം സ്ഥിരീകരിച്ചത്.
ദക്ഷിണ കൊറിയയുടെ പ്രതിരോധ ഡാറ്റ സെന്‍ററിലാണ് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു സംഭവമെങ്കിലും ഇപ്പോഴാണ് ഏതെല്ലാം രേഖകളാണ് ചോര്‍ത്തിയതെന്ന് സ്ഥിരീകരിച്ചത്.
ഡാറ്റാ സെന്‍ററില്‍ നിന്ന് 235 ജിഗാ ബൈറ്റ് വിവരങ്ങള്‍ ചോര്‍ത്തിയത് ശ്രദ്ധയില്‍പെട്ടതായി സൗത്ത് കൊറിയന്‍ വക്താവ് അറിയിച്ചു. യുദ്ധമുണ്ടായാല്‍ ഉത്തര കൊറിയക്കെതിരെ പ്രയോഗിക്കാനായി അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി തയ്യാറാക്കിയ തന്ത്രങ്ങളാണ് ഹാക്കര്‍മാര്‍ പ്രധാനമായും ചോര്‍ത്തിയത്. ചോര്‍ത്തിയ രേഖകളില്‍ 20 ശതമാനം രേഖകള്‍ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കി 80 ശതമാനം എന്തെന്ന് ഇനിയും കണ്ടെത്തിയിട്ടില്ലെന്നും ദക്ഷിണ കൊറിയ സ്ഥിരീകരിച്ചു. എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം ഉത്തര കൊറിയ നിഷേധിച്ചു.