ഉത്തര കൊറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചൈന ഇടപെടണം: അമേരിക്ക

Update: 2018-05-26 14:29 GMT
Editor : Sithara
ഉത്തര കൊറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചൈന ഇടപെടണം: അമേരിക്ക
Advertising

യുഎസ് - ചൈന വാണിജ്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ക്ക് അമേരിക്കയിലെ മുന്‍ഗാമികളാണ് കുറ്റക്കാരെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.

യുഎസ് - ചൈന വാണിജ്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ക്ക് അമേരിക്കയിലെ മുന്‍ഗാമികളാണ് കുറ്റക്കാരെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഏഷ്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ചൈനയിലെത്തിയ ട്രംപ് പ്രസിഡന്‍റ് ഷീ ചിന്‍പിങുമായി കൂടിക്കാഴ്ച്ച നടത്തി. ഉത്തരകൊറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഷീ ചിന്‍പിങ് ശക്തമായി പരിശ്രമിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ചൈനയിലെത്തിയത്. ഉത്തര കൊറിയന്‍ പ്രതിസന്ധിയെ കുറിച്ചും യുഎസ് - ചൈന വാണിജ്യ കാര്യങ്ങളെക്കുറിച്ചും ഗൌരവതരമായ കൂടിക്കാഴ്ച്ചയാണ് ട്രംപും ഷീ ചിന്‍പിങും തമ്മില്‍ നടത്തിയത്. ഉത്തര കൊറിയയ്ക്കു മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഷീ ചിന്‍പിങിനോട് ട്രംപ് ആവശ്യപ്പെട്ടു. ചൈനീസ് പ്രസിഡന്‍റിനെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയെന്ന് വിശേഷിപ്പിച്ച ട്രംപ് ജനതയെ പ്രതിനിധാനം ചെയ്യുന്ന ശക്തനായ നേതാവാണ് ഷീ എന്നും അഭിപ്രായപ്പെട്ടു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ പ്രശ്നങ്ങള്‍ക്ക് ചൈനയെ അല്ല തന്‍റെ മുന്‍ഗാമികളെയാണ് കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചൈന സന്ദര്‍ശനത്തിന് ശേഷം വിയറ്റ്നാമില്‍ നടക്കുന്ന ഏഷ്യാ-പസഫിക് സാമ്പത്തിക സഹകരണ സമ്മേളനത്തിലും ട്രംപ് പങ്കെടുക്കും. അതേസമയം വിയറ്റ്നാമില്‍ ശക്തമായി തുടരുന്ന കൊടുങ്കാറ്റിന്‍റേയും വെള്ളപ്പൊക്കത്തിന്‍റേയും സാഹചര്യത്തിലാണ് യുഎസ് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനവും ഏഷ്യാ പസഫിക് സമ്മേളനവും നടക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News