ഏഴാമത് വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തുടക്കമാകും

Update: 2018-05-26 10:38 GMT
Editor : admin
ഏഴാമത് വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തുടക്കമാകും
Advertising

വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഏഴാമത് പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തുടക്കമാകും. 36 വര്‍ഷത്തെ ഇടവേളക്ക്  ശേഷമാണ് വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.

വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഏഴാമത് പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തുടക്കമാകും. 36 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ ശക്തി തെളിയിക്കുന്നതാവും പാര്‍ട്ടി കോണ്‍ഗ്രസെന്നാണ് വിലയിരുത്തല്‍.

മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് തലസ്ഥാനമായ പ്യോങ്യാങില്‍ അരങ്ങുണരാന്‍ ഇനി മണിക്കറുകള്‍ മാത്രമാണുള്ളത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 70 ദിവസത്തെ രാജ്യവ്യാപകമായ ക്യാമ്പയിനു ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. കോണ്ഡഗ്രസില്‍ പങ്കെടുക്കുന്നതിനായി ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നും പാര്‍ട്ടി നേതാക്കളും പ്യോങാങിലെത്തി. കിങ് ജോങ് ഉന്നിന്റെ അധികാരത്തിലുള്ള മേല്‍ക്കൈ അരക്കിട്ടുറപ്പിക്കുന്നതാവും പാര്‍ട്ടി കോണ്‍ഗ്രസെന്നാണ് വിലയിരുത്തല്‍. 1980ല്‍ കിങ് ജോങ് ഉന്നിന്റെ മുത്തച്ഛനായ കിങ് ഇല്‍ സുങിന്റെ കാലത്താണ് ഇതിന് മുമ്പ്‌ വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്.സമ്മേളനത്തിന്റെ അജണ്ട പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭരണത്തില്‍ അഴിച്ചുപണി നടത്തുന്നതിനും സുപ്രധാന നയങ്ങള്‍ പ്രഖ്യാപിക്കുന്നതിനും കിങ് ജോങ് ഉന്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സമ്മേളനത്തില്‍ രാജ്യം കൈവരിച്ച ആണവ പുരോഗതിയെ കുറിച്ച് കിങ് ജോങ് ഉന്‍ വിശദീകരിച്ചേക്കും. നാലാമതും ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് ഐക്യരാഷഅട്രസഭ യുടെ സാമ്പത്തിക ഉപരോധം നേരിടുകയാണ് ഉത്തരകൊറിയ. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്ന നയങ്ങളും കോണ്‍ഗ്രസില്‍ കിങ് ജോങ് ഉന്‍ പ്രഖ്യാപിച്ചേക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News