ക്രിസ്റ്റഫര്‍ വൈലിയെ തള്ളി കേംബ്രിഡ്ജ് അനലിറ്റിക്ക

Update: 2018-05-26 13:53 GMT
ക്രിസ്റ്റഫര്‍ വൈലിയെ തള്ളി കേംബ്രിഡ്ജ് അനലിറ്റിക്ക
Advertising

ക്രിസ്റ്റഫര്‍ വൈലിയുടെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതിരോധത്തിലായ കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ് കേംബ്രിഡ്ജ് അനലറ്റിക്കയുടെ നിലവിലെ പ്രതികരണം.

ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയ ക്രിസ്റ്റഫര്‍ വൈലിയെ തള്ളി കേംബ്രിഡ്ജ് അനലിറ്റിക്ക. പാര്‍ട് ടൈം ജോലിക്കാരനായിരുന്ന വൈലി 2014ല്‍ കേംബ്രിഡ്ജ് അനലിറ്റിക്ക വിട്ടിരുന്നതായും കമ്പനി വിശദീകരിച്ചു. കേംബ്രിഡ്ജ് അനലറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് വൈലിയെ തള്ളി കമ്പനി രംഗത്തെത്തിയത്.

കേംബ്രിഡ്ജ് അനലറ്റിക്കയുമായി ബന്ധമുണ്ടായിരുന്ന ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടി കോണ്‍ഗ്രസാണെന്ന പരാമര്‍ശമായിരുന്നു ക്രിസ്റ്റഫര്‍ വൈലി നടത്തിയിരുന്നു. പ്രാദേശികമായി പദ്ധതിയുണ്ടായിരുന്നുവെന്ന് പറഞ്ഞ വൈലി ഇന്ത്യയില്‍ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് ഓഫീസും ജീവനക്കാരും ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി. വൈലിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിലാണ് വൈലിയുടെ എല്ലാ ആരോപണങ്ങളും തള്ളി കേംബ്രിഡ്ജ് അനലറ്റിക്ക രംഗത്തെത്തിയത്.

ക്രിസ്റ്റഫര്‍ വൈലി കമ്പനിയുടെ പാര്‍ട് ടൈം ജോലിക്കാരന്‍ മാത്രമായിരുന്നു. 2014ല്‍ അദ്ദേഹം കന്പനി വിട്ടിരുന്നുവെന്നും അനലറ്റിക്ക വ്യക്തമാക്കി. എല്ലാം ഊഹാപോഹങ്ങളാണെന്നാണ് വൈലി തന്നെ പറയുന്നുണ്ടെന്നും കേംബ്രിഡ്ജ് അനലറ്റിക്ക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വൈലിയുടെ വെളിപ്പെടുത്തലിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങളെയെല്ലാം വെല്ലുവിളിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.

ക്രിസ്റ്റഫര്‍ വൈലിയുടെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതിരോധത്തിലായ കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ് കേംബ്രിഡ്ജ് അനലറ്റിക്കയുടെ നിലവിലെ പ്രതികരണം.

Tags:    

Similar News