കാപ്പിയില്‍ വിരിയുന്ന ചിത്രങ്ങള്‍

Update: 2018-05-26 13:04 GMT
Editor : admin
കാപ്പിയില്‍ വിരിയുന്ന ചിത്രങ്ങള്‍
Advertising

കാപ്പിക്കുരുവും കാപ്പിപൊടിയും ഉപയോഗിച്ച് ചിത്ര രചനയില്‍ വ്യത്യസ്തത തീര്‍ക്കുകയാണ് ഫിലിപ്പീന്‍സിലെഒരു ചിത്രകാരി.

കാപ്പിക്കുരുവും കാപ്പിപൊടിയും ഉപയോഗിച്ച് ചിത്ര രചനയില്‍ വ്യത്യസ്തത തീര്‍ക്കുകയാണ് ഫിലിപ്പീന്‍സിലെ ഒരു ചിത്രകാരി. വ്യത്യസ്തതരം കാപ്പിക്കുരുക്കളാണ് ചിത്രരചനക്കായി ഇവര്‍ ഉപയോഗിക്കുന്നത്.

കാപ്പി, കുടിക്കാന്‍ മാത്രമല്ല ചിത്രരചനക്ക് കൂടി ഉപയോഗിക്കാമെന്ന് തെളിയിക്കുകയാണ് ഫിലിപ്പന്‍സിലെ എല്ലാ ഹിപ്പോളിറ്റോയെന്ന ഈ ചിത്രകാരി. വിവിധ തരത്തില്‍പ്പെട്ട കാപ്പിയാണ് ഇതിനായി ഇവര്‍ ഉപയോഗിക്കുന്നത്. കാപ്പി പ്രത്യേക തരത്തില്‍ വറുത്തെടുത്താണ് ചിത്രരചനക്ക് ഉപയോഗിക്കുന്നത്. നാലോ അഞ്ചോ ദിവസം കൊണ്ട് ഇത്തരം ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. ചിത്രങ്ങള്‍ക്ക് നൂറുമുതല്‍ 1200 അമേരിക്കന്‍ ഡോളര്‍വരെ വില ലഭിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു. പൊടി കൂടാതെ കാപ്പിക്കുരു ഉപയോഗിച്ച് പ്രത്യേകതരത്തില്‍ ശില്‍പ്പങ്ങളും ഈ ചിത്രകാരി തീര്‍ക്കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News